Keralam

കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് യോജിക്കുന്നില്ലെങ്കിലും ശശി തരൂരിനെ പിന്തുണക്കുന്നുവെന്ന് സക്കറിയ; ‘ഇന്ത്യന്‍ ജനാധിപത്യത്തിന് തരൂര്‍ ഒരു മുതല്‍ക്കൂട്ട്’

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിനെ പ്രശംസിച്ച് എഴുത്തുകാരന്‍ സക്കറിയയുടെ കുറിപ്പ്. ശശി തരൂര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മുതല്‍ക്കൂട്ടാണെന്ന് വിശ്വസിക്കുന്നുവെന്ന് കുറിച്ച അദ്ദേഹം എന്നാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്നത് കൊണ്ടല്ല തരൂരിനെ പിന്തുണക്കുന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ തരൂരിന്റെ മണ്ഡലത്തില്‍ താമസിക്കുന്നയാളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സക്കറിയ തരൂരിനെക്കുറിച്ചുള്ള കുറിപ്പ് തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനങ്ങളോട് ചേര്‍ന്ന്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനായി ശശി തരൂര്‍ എങ്ങനെയാണ് ഒരു മാതൃകാ ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട എഴുത്തുകാരന്‍, ചിന്തകന്‍, പ്രഭാഷകന്‍ ഒപ്പം അനുഗ്രഹീതനായ പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്ന വളരെ കുറച്ചു പേര്‍ മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളു.ഞാന്‍ ശശി തരൂരിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് യോജിക്കുന്നത് കൊണ്ടല്ല മറിച്ച് അദ്ദേഹം ഇന്ത്യയുടെ ജനാധിപത്യത്തിനും മണ്ഡലത്തിനും അദ്ദേഹം മുതല്‍ക്കൂട്ടാവുമെന്ന വിശ്വാസമുള്ളത് കൊണ്ടാണ്.
സക്കറിയ

ശശി തരൂരിന് കോണ്‍ഗ്രസിന്റെ ഒറ്റപ്പെട്ട ചിന്താഗതി മാറ്റാനും രാജ്യത്തെ ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്ന പ്രതിപക്ഷ ഐക്യം എന്ന ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. ഇന്ത്യന്‍ ജനാധിപത്യം ഇതുവരെ കാണാത്ത വലിയ അപകടമാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. അതിനെതിരെ ഒരുമിച്ച് പോരാടി രാജ്യത്തെ രക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് മൂന്നാം തവണയാണ് ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് ലോകസഭയിലേക്ക് മത്സരിക്കുന്നത്. സിപിഐ എംഎല്‍എ സി ദിവാകരനും ബിജെപി നേതാവ് കു്മ്മനം രാജശേഖരനുമാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ഥികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018