Keralam

‘വീട്ടില്‍ വന്ന് ശല്യം ചെയ്യരുത്, പോകാന്‍ പറഞ്ഞാ പോണം’; പ്രളയ റിപ്പോര്‍ട്ടിനേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ആട്ടിയോടിച്ച് വൈദ്യുതമന്ത്രി  

എം എം മണി
എം എം മണി

പ്രളയകാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിനേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ആട്ടിയോടിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഔദ്യോഗിക വസതിയിലെത്തി പ്രതികരണമെടുക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകയോടാണ് മന്ത്രി കയര്‍ത്ത് സംസാരിക്കുകയും അപമാനിക്കുകയും ചെയ്തത്. ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പോകാന്‍ ആക്രോശിച്ച എം എം മണി തന്റെ വീട്ടില്‍ വന്ന് തന്നെ ശല്യം ചെയ്യരുതെന്നും റിപ്പോര്‍ട്ടറെ താക്കീത് ചെയ്തു.

എനിക്ക് നിങ്ങളോട് പറയാനില്ല. നിങ്ങള് പോ. പോകാന്‍ പറഞ്ഞാ പോണം. ഞാന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാ പിന്നെ നിങ്ങളെന്തിനാ..എന്തിനാ എന്നെ ബുദ്ധിമുട്ടിക്കണെ. ഇല്ലില്ലാ. നിങ്ങളോട് പറയണ്ടാന്ന്.. എനിക്ക് തോന്നണം പറയണമെങ്കില്‍. എന്റെ വീട്ടില്‍ വന്ന് എന്നെ ശല്യം ചെയ്യരുത്.   
എം എം മണി

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നത് പ്രളയത്തിന് കാരണമായോ എന്ന് പരിശോധിക്കണമെന്ന് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉളളത്. കാലാവസ്ഥാ വിദഗ്ധന്‍ ഉല്‍പ്പെട്ട ജുഡീഷ്യല്‍ സമിതി അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും, പല ഡാമുകളിലും ചെളി അടിഞ്ഞത് തിരിച്ചറിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കനത്ത മഴയുടെ വരവ് മനസിലാക്കുന്നതില്‍ പിഴവ് സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിക്കാന്‍ അഡ്വക്കേറ്റ് അലക്സ് പി ജേക്കബിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഈ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018