Keralam

രമ്യ ഹരിദാസനെതിരെയുള്ള മോശം പരാമര്‍ശം; ഡിവൈഎസ്പി ബിജു ഭാസ്‌കറിന് അന്വേഷണ ചുമതല 

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ മോശം പരാമര്‍ശത്തിനെതിരെയുള്ള പരാതി തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍ അന്വേഷിക്കും. ഇന്ന് രമ്യയുടെ മോഴിയെടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നും തിരൂര്‍ ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്.

വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐജിയ്ക്ക് കൈമാറി. അതേ സമയം വിജയരാഘവനെതിരെ വനിതാ കമ്മിഷന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ലോ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയ കമ്മീഷന്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. എ വിജയരാഘവന് പിഴവുണ്ടായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയരാഘവനെതിരെ ഇന്നലെ രമ്യ ഹരിദാസ് ആലത്തുര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. പല സ്ഥലങ്ങളിലായി ആവര്‍ത്തിച്ചുണ്ടായ വിജയരാഘവന്റെ പരാമര്‍ശം തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്ന് പരാതി നല്‍കിയതിനു ശേഷം രമ്യ ഹരിദാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കുറേ മാസങ്ങളായിട്ട് നടത്തിവരുന്ന പരിപാടിയിലൊന്നാണ് വനിതാ മതില്‍. സ്ത്രീകളുടെ മുന്നേറ്റത്തേ കുറിച്ച് പറയുന്ന പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ അയിട്ടുള്ള ഒരാളില്‍ നിന്നുണ്ടാവേണ്ടതായിട്ടുള്ള പരാമര്‍ശമാണോ ഇത് എന്ന് രമ്യ ചോദിച്ചു. അങ്ങേയറ്റം ഖേദകരമായ കാര്യമാണിത്. അദ്ദേഹം ജനപ്രതിനിധിയായി കോഴിക്കോടില്‍ നിന്ന് മുന്‍പ് മത്സരിച്ച ആളാണ്. അത്തരത്തിലുള്ള ഒരാളില്‍ നിന്ന് ഉണ്ടാകേണ്ട കാര്യമല്ല ഇത്. ഇനി ആലത്തുരിലെ ജനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും രമ്യ വ്യക്തമാക്കിയിരുന്നു.

രമ്യാ ഹരിദാസിനെ ആലത്തൂരിലെ പെണ്‍കുട്ടിയെന്ന് പരോക്ഷമായി സൂചിപ്പിച്ച ശേഷം ആ കുട്ടി കുഞ്ഞാലിക്കുട്ടിയെ കണ്ടെന്നും അതിനു ശേഷം എന്ത് സംഭവിച്ചെന്ന് തനിക്ക് പറയാന്‍ വയ്യെന്നുമായിരുന്നു വിജയരാഘവന്റെ പാരാമര്‍ശം. പൊന്നാനിയില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018