Keralam

സ്ത്രീകളെ അപമാനിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ല, എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്ന് സീതാറാം യെച്ചൂരി 

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം സിപിഐഎം സംസ്ഥാന ഘടകം അന്വേഷിക്കുമെന്ന് ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി.

സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ലെന്നും എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും യെച്ചൂരി പറഞ്ഞു.

പൊന്നാനി പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രമ്യ ഹരിദാസിനെതിരെ എ വിജയരാഘന്‍ മോശം പരാമര്‍ശം നടത്തിയത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയും പിന്നീട് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ രമ്യ പൊലീസില്‍ പരാതി നല്‍കുകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരാതി നല്‍കിയിരുന്നു. പരാമര്‍ശം തിരൂര്‍ ഡിവൈഎസ്പി അന്വേഷണം നടത്തും പല സ്ഥലങ്ങളിലായി ആവര്‍ത്തിച്ചുണ്ടായ വിജയരാഘവന്റെ പരാമര്‍ശം തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്ന് പരാതി നല്‍കിയതിനു ശേഷം രമ്യ ഹരിദാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

രമ്യാ ഹരിദാസിനെ ആലത്തൂരിലെ പെണ്‍കുട്ടിയെന്ന് പരോക്ഷമായി സൂചിപ്പിച്ച ശേഷം ആ കുട്ടി കുഞ്ഞാലിക്കുട്ടിയെ കണ്ടെന്നും അതിനു ശേഷം എന്ത് സംഭവിച്ചെന്ന് തനിക്ക് പറയാന്‍ വയ്യെന്നുമായിരുന്നു വിജയരാഘവന്റെ പാരാമര്‍ശം. പൊന്നാനിയില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018