Keralam

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയത് വിദഗ്ധരുടെ അഭിപ്രായം തേടാതെ; അത് കൊളളാനോ തളളാനോ ഉളള അധികാരം കോടതിക്കുണ്ടെന്ന് മുഖ്യമന്ത്രി 

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയത് വിദഗ്ധരുടെ അഭിപ്രായം തേടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കുന്നത് സാധാരണം സംഭവം. വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോടതി സ്വീകരിച്ച അഭിഭാഷക സഹായം മാത്രമാണ് അമിക്കസ് ക്യൂറി എന്നും പിണറായി വിജയന്‍ പറഞ്ഞു.

വിദഗ്ദരുടെ അഭിപ്രായം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണ്. സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കുകയാണ്.

മുന്നറിയിപ്പ് ഇല്ലാതെ ഡാമുകള്‍ തുറന്നെന്നത് വസ്തുതാ വിരുദ്ധം. മുന്നറിയിപ്പുകള്‍ മാധ്യമങ്ങള്‍ അതത് സമയത്ത് നല്‍കിയതാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നതാണെന്നും ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും പിണറായി പറഞ്ഞു.

പ്രവചനാതീതമായ തീവ്ര പേമാരിയാണ് പ്രളയത്തിന്റെ പ്രധാന കാരണം എന്നും ഡാമുകള്‍ ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചോ എന്നതിനെ പറ്റി കൂടുതല്‍ പഠനം വേണം എന്നുമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജൂണ്‍ ആഗസത് മാസങ്ങളില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ 42 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. ആഗസ്ത് 15 മുതല്‍ 17 വരെ കനത്ത മഴയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നു.

ആഗസ്ത് ആദ്യവാരം ഡാമുകള്‍ നിറയുന്നതിന് മുന്‍പ് തന്നെ ഘട്ടംഘട്ടമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞേനെ എന്ന നിരീക്ഷണം അമിക്കസ് ക്യൂറി നടത്തുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആധികാരിക പഠനമോ കണ്ടെത്തലുകളോ റിപ്പോര്‍ട്ടില്‍ ഇല്ല

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018