Keralam

‘രാഹുലിനെതിരായ സിപിഐഎം വിമര്‍ശനം തരംതാണത്, കടമെടുക്കുന്നത് ബിജെപിയുടെ വാക്കുകള്‍’; ഒന്നും പറയില്ലെന്ന രാഹുലിന്റെ വാക്ക് നെഹ്റു കുടുംബത്തിന്റെ സംസ്‌കാരമെന്ന് ഉമ്മന്‍ചാണ്ടി   

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. രാഹുലിനെതിരെ സിപിഐഎം നടത്തുന്ന വിമര്‍ശനം തരംതാണത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബിജെപിക്കെതിരായി തന്നെയാണ് മല്‍സരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. മോശമായ രീതിയിലാണ് ഇടതുപക്ഷം രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. കേരളത്തിന്റെ അപേക്ഷ കേട്ടതിനും പരിഗണിച്ചതിനും രാഹുലിനോട് നന്ദിയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാഹുലിനെതിരെ സിപിഐഎം നടത്തുന്ന വിമര്‍ശനം തരംതാണത്. ബിജെപിയുടെ വാക്കുകളാണ് സിപിഐഎം കടമെടുത്തിരിക്കുന്നത്. സിപിഐഎംനെതിരെ രാഹുല്‍ ഒന്നും മിണ്ടിയില്ലെങ്കിലും രാഷ്ടീയമായ മറുപടി ഞങ്ങളില്‍ നിന്നൊക്കെ ഉണ്ടാകും. സിപിഐഎമ്മിന്റെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസിന്റേയും നെഹ്‌റു കുടുംബത്തിന്റെയും സംസ്‌കാരമാണ് അത് തെളിയിക്കുന്നത്. വീഴ്ചകള്‍ ഉണ്ടായാല്‍ വിമര്‍ശിക്കും. അഴിമതികള്‍ ഉണ്ടായാല്‍ അത് ചൂണ്ടികാണിക്കും.
ഉമ്മന്‍ ചാണ്ടി

കേരളത്തില്‍ ബിജെപി ഇത്തവണ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശത്തെക്കാള്‍ മോശമായത് അതിനെ ന്യായീകരിച്ച സിപിഐഎം നേതാക്കളുടെ സമീപനമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലോക്സഭാ തെരഞ്ഞടുപ്പില്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിക്കില്ല. കഴിഞ്ഞ തവണ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ലഭിച്ചത് രണ്ട് ശതമാനം വോട്ടുകളാണ്. ഇത്തവണ വോട്ടിംഗ് ശതമാനത്തില്‍ മുന്നേറ്റം ഉണ്ടാകുമെന്നും, എന്നാല്‍ സീറ്റ് ലഭിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2024ലാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഡാമുകള്‍ തുറന്നുവിട്ടത് സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് തന്നയാണയാണ് ആവശ്യം. മഹാപ്രളയത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചതാണ്. അത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ 14 വരെ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തു വിടാഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് ഏപ്രില്‍ 3ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018