Keralam

‘പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല ’;  കളക്ടറുടെ നോട്ടീസില്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറുപടി നല്‍കുമെന്ന് സുരേഷ് ഗോപി  

തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടം ലംഘിച്ച് വോട്ടു ചോദിച്ചിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്. ഇതെന്ത് ജനാധിപത്യമാണെന്നും ഇതിന് ജനം മറുപടി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നോട്ടീസില്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു ഏപ്രില്‍ അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എന്‍ഡിഎ കണ്‍വന്‍ഷനിലെ സുരേഷ് ഗോപിയുടെ പ്രസംഗം. തുടര്‍ന്ന് പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട നടപടിയെടുത്തത്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസ്.

ശബരിമലയുടെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് ചോദിക്കുന്നതെതെന്നായിരുന്നു സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞത്. അയ്യപ്പന്‍ വികാരമാണെങ്കില്‍ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതം മുഴുവന്‍ ജനങ്ങള്‍ നല്‍കുമെന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ആവര്‍ത്തിച്ചു. കളക്ടറുടെ നോട്ടീസിന് മറുപടി നല്‍കുന്നത് ആലോചിച്ചു കൊണ്ടിരിക്കെയാണെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018