Keralam

നാടോടി ബാലികയ്ക്കു മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എടപ്പാളില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പത്തു വയസ്സുകാരിയായ നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമീഷന്‍ നിര്‍ദേശം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഞായറാഴ്ച എടപ്പാള് ജങ്ഷനില്‍ പാലക്കാട് റോഡിലുള്ള സിപിഐഎം നേതാവ് രാഘവന്റെ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും രണ്ട് പെണ്കുട്ടികളുമടങ്ങുന്ന നാടോടി സംഘം ആക്രി സാധനങ്ങള് ശേഖരിക്കുന്നതിനിടെ സ്ഥലത്തെത്തിയ രാഘവന് ഇവരോട് കയര്‍ക്കുകയും സംഘത്തിലുള്ള കുട്ടിയെ മര്‍ദിക്കുകയുമായിരുന്നു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് പിടിച്ചു വാങ്ങി അടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നെറ്റിയില് മുറിവേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. പ്രതി രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

എന്നാല്‍ രാഘവന്‍ ബാലികയെ മര്‍ദിച്ചെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം എടപ്പാള്‍ ഏരിയ കമ്മിറ്റി പറഞ്ഞു. രാഘവെന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍നിന്ന് സാമഗ്രികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. അതിനിടയിലാണ് ആറ് നാടോടിസ്ത്രീകളുടെ മോഷണശ്രമം രാഘവന്‍ കാണാന്‍ ഇടയായത്. ഇതുകണ്ട് നാടോടി സ്ത്രീകള്‍ വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. കൂട്ടത്തിലുള്ള പെണ്‍കുട്ടി വീണ് തലക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഇട നല്‍കാതെ മോഷണശ്രമം പിടിക്കപ്പെടുമെന്ന ഭയത്താല്‍ കുട്ടിയെയുംകൊണ്ട് അവര്‍ കടന്നുകളയുകയാണുണ്ടായതെന്നും സിപിഐഎം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018