Keralam

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരേയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി 

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരേയും ഈ മാസം 30 ന് മുന്‍പായി പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. നിലവില്‍ 1,565 എംപാനല്‍ ഡ്രൈവര്‍മാരാണ് കെഎസ്ആര്‍ടിസിയില്‍ ജോലിചെയ്യുന്നത്.

പിഎസ്സി റാങ്ക് പട്ടികയില്‍ ഇടം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

താല്‍കാലിക ജീവനക്കാരെ നിയമിച്ചതുമൂലം തങ്ങളുടെ നിയമനം സര്‍ക്കാര്‍ വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഈ മാസം 30 ന് മുന്‍പായി പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം, അതിനു പിന്നാലെ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കണം, ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതിയെ കൃത്യമായി അറിയിക്കണം തുടങ്ങിയ നിര്‍ദേശം കോടതി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. നിലവില്‍ 2500 ഒഴിവുകളാണ് കെഎസ്ആര്‍ടിസിയില്‍ റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്.

നേരത്തെ കെഎസ്ആര്‍ടിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് സമാനമായ വിധി വന്നിരിക്കുന്നത്.

താല്‍കാലിക കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ വലിയ തൊഴില്‍ സംഘര്‍ഷവും പ്രതിസന്ധിയും ഉടലെടുത്തിരുന്നു. പെട്ടന്നുണ്ടായ പിരിച്ചുവിടല്‍ താല്‍കാലിക ജീവനക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധം സര്‍ക്കാരിനേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018