Keralam

‘ഏത് കാര്യത്തിനും ഒരു മര്യാദ വേണം, നിങ്ങള്‍ ഉണ്ടാക്കുന്ന കള്ളങ്ങള്‍ക്കനുസരിച്ചല്ല ജനങ്ങള്‍ സീല്‍ പതിക്കുന്നത്’; മലയാള മനോരമയ്‌ക്കെതിരെ മുഖ്യമന്ത്രി

പ്രളയം മനുഷ്യ സൃഷ്ടിയെന്ന് വാദിക്കുന്നത് മാനസിക രോഗികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എന്ന് പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മാനസികരോഗികളെന്ന വാക്ക് താന്‍ പറഞ്ഞിട്ടില്ലെന്നും അത് മലയാള മനോരമയ്ക്ക് എവിടെ നിന്നു കിട്ടിയെന്നും ചോദിച്ച പിണറായി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ദൃശ്യം പ്രദര്‍ശിപ്പിക്കാനും ആവശ്യപ്പെട്ടു.

പ്രളയദുരന്തത്തെ നല്ല ഐക്യത്തോടെയും ഒരുമയോടെയും നാം നേരിട്ടു. ലോകം നാം കാണിച്ച ഒരുമയെ പ്രശംസിച്ചു. ആ പ്രശംസ വന്നപ്പോള്‍ നമ്മുടെ നാട്ടിലെ ചില പ്രത്യേക മാനസികാവസ്ഥക്കാര്‍ക്കിഷ്ടപ്പെട്ടിട്ടില്ല എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി. ഇത് താന്‍ കുറച്ചു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്ന വാചകമാണെന്നും പിണറായി പറഞ്ഞു.

സിപിഐഎമ്മിനെ യുഡിഎഫ് എതിര്‍ക്കുന്നുണ്ടെങ്കിലും അതിന് അവര്‍ കള്ളങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നുന്നില്ലെന്ന് പിണറായി പറഞ്ഞു. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും. നിങ്ങള്‍ക്കിപ്പോഴുള്ള ജോലി കള്ളങ്ങള്‍ അവര്‍ക്ക് സൃഷ്ടിച്ചു കൊടുക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ലേഖകന്‍ എഴുതുമ്പോള്‍ തെറ്റിപ്പോകാം, പക്ഷേ നിങ്ങളുടെ കയ്യില്‍ ക്യാമറ ഉണ്ടല്ലോ... മാനസിക രോഗി എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ഭാഗം പ്രദര്‍ശിപ്പിക്കു. മര്യാദ കാണിക്കണം, ഏതിനും ഒരു മര്യാദ വേണം. നിങ്ങള്‍ക്ക് കുറച്ച് വിഷമുണ്ടാകുന്നുണ്ടെന്ന് അറിയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിങ്ങളുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറം പോകുകയാണ്. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കള്ളങ്ങള്‍ക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ സീല്‍ പതിക്കുന്നത്.
പിണറായി വിജയന്‍

കിഫ്ബി മസാല ബോണ്ടിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ബോണ്ട് വിറ്റഴിച്ചതെന്നും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് നടപടികള്‍ നടത്തിയതെന്നും പിണറായി വ്യക്തമാക്കി. ഏത് തരത്തിലുള്ള വിവാദമുയര്‍ത്തിയാലും വികസനം അതിന്റെ വഴിക്കു പോകും.വിവാദങ്ങള്‍ കൊണ്ട് നാടിന്റെ വികസനം തടയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018