Keralam

‘വിവാദങ്ങള്‍ കൊണ്ട് വികസനം തടയാമെന്ന് കരുതേണ്ട, കിഫ്ബി പ്രവര്‍ത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങളനുസരിച്ച്’; പ്രതിപക്ഷത്തിന് മറുപടിയുമായി പിണറായി   

കിഫ്ബി മസാല ബോണ്ടില്‍ തിരിമറി നടന്നെന്ന പ്രതിപക്ഷ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് നടപടികള്‍ നടത്തിയതെന്നും പിണറായി പറഞ്ഞു.

കിഫ്ബി വിലപേശിയല്ല ഫണ്ട് ലഭ്യമാക്കുന്നതെന്നും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഫണ്ട് ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പണം നിക്ഷേപിച്ച സിഡിപിക്യൂ 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കമ്പനിയാണ്. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സിഡിപിക്യു. ലോകത്തിന്റെ പലഭാഗങ്ങളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും കമ്പനിയും തമ്മിലാണ് നടപടിക്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയും പ്രതിപക്ഷ നേതാവും ഒന്നിച്ചാണ് എപ്പോഴും കാര്യങ്ങള്‍ പറയുക. ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിന് അടിസ്ഥാനം വേണം. എസ്എന്‍സി ലാവ്‌ലിന് സിഡിപിക്യു പണം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. എസ്ബിഐയില്‍ നിന്ന് സര്‍ക്കാര്‍ ഫണ്ട് വാങ്ങാറുണ്ട്. നീരവ് മോഡിക്കും വിജയ് മല്യക്കും എസ്ബിഐ പണം നല്‍കിയിട്ടുണ്ട്. എന്ന് കരുതി എസ്ബിഐയില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വീകരിച്ചാല്‍ അത് വിജയ് മല്യയില്‍ നിന്നും നീരവ് മോഡിയില്‍ നിന്നും വാങ്ങുന്നത് പോലെയാകുമോ
പിണറായി വിജയന്‍

കേരളം എപ്പോഴും വിവാദത്തിന്റെ സ്ഥലമാക്കി മാറ്റാനും വികസനം തടയാനുമാണ് ഫണ്ട് ലഭ്യമാക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു. ഇതുരണ്ടും ഒരു ദിവാസ്വപ്‌നം മാത്രമാണ്. ഏത് തരത്തിലുള്ള വിവാദമുയര്‍ത്തിയാലും വികസനം അതിന്റെ വഴിക്കു പോകും വിവാദങ്ങള്‍ കൊണ്ട് നാടിന്റെ വികസനം തടയാമെന്ന് കരുതേണ്ട. അത് നാട് തിരിച്ചറിയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018