Keralam

ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍; കുറ്റപത്രത്തില്‍ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍  

ഫ്രാങ്കോ
ഫ്രാങ്കോ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. ഭീഷണിപ്പെടുത്തിയും മേലധികാരം ഉപയോഗിച്ചും ലൈംഗീകമായി ചൂഷണം ചെയ്തു, സ്വാധീനം ഉപയോഗിച്ച് ഒരേ സ്ത്രീയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു, പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം നടത്തി, അന്യായമായി തടങ്കലില്‍ വെച്ചു എന്നീ കുറ്റങ്ങള്‍ നാളെ സമര്‍പ്പിക്കാനുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാളെ പാലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.  

കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 പേരാണ് കേസില്‍ സാക്ഷികളായി ഉള്ളത്. ഇവരില്‍ 25 പേര്‍ കന്യാസ്ത്രീകളാണ്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും സാക്ഷികളായുണ്ട്. രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും സാക്ഷികളില്‍ ഉള്‍പ്പെടുന്നു.

ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍; കുറ്റപത്രത്തില്‍ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍  

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് കന്യാസ്ത്രീമാര്‍ സമരം ആരംഭിച്ചതോടെയാണ് കേസ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പൊതുസമൂഹത്തിനൊപ്പം കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെങ്കിലും നടപടികള്‍ വൈകുകയാണെന്ന ആരോപണമുയര്‍ന്നു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും താമസത്തിന് കാരണമായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018