Keralam

ആദ്യം ശബരിമലദര്‍ശനം നടത്തിയ യുവതികളാരെന്ന ചോദ്യം ഒഴിവാക്കി; സംഘ്പരിവാര്‍ ആക്രമണത്തിന് കീഴടങ്ങി ചരിത്രചോദ്യം പിന്‍വലിച്ച് പിഎസ്‌സി

കനക ദുര്‍ഗ, ബിന്ദു അമ്മിണി  
കനക ദുര്‍ഗ, ബിന്ദു അമ്മിണി  

ശബരിമലയില്‍ ആദ്യം ദര്‍ശനം നടത്തിയ യുവതികള്‍ ആരൊക്കെയാണെന്ന ചോദ്യം പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒഴിവാക്കി. ഏപ്രില്‍ മൂന്നിന് നടത്തിയ ആരോഗ്യവകുപ്പിന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി തസ്തികയിലേക്കുള്ള പരീക്ഷയിലെ ചോദ്യമാണ് പിന്‍വലിച്ചത്.

ചെയര്‍മാന്‍ എംകെ സക്കീറിന്റെ അദ്ധ്യക്ഷതയില്‍ പിഎസ്‌സി ആസ്ഥാനത്ത് ചേര്‍ന്ന് ബോര്‍ഡ് യോഗത്തിലാണ് ചോദ്യം മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനമുണ്ടായത്.

പിഎസ്‌സിയുടെ ചോദ്യത്തിനെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി-സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു.  

വിവാദ ചോദ്യം ഇങ്ങനെ;

2018 സെപ്റ്റംബര്‍ 28ലെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ആദ്യമായി ശബരിമലയില്‍ പ്രവേശിച്ച 10നും 50നും ഇടയില്‍ പ്രായമുള്ള സ്തീകള്‍ ആരൊക്കെയാണ്?

എ, ബിന്ദു തങ്കം കല്യാണി, ലിബി സി എസ്

ബി, ബിന്ദു അമ്മിണി, കനകദുര്‍ഗ

സി, ശശികല, ശോഭ

ഡി, സൂര്യ ദേവാര്‍ച്ചന, പാര്‍വ്വതി

ചോദ്യം വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നും വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണിതെന്നും ആരോപിച്ച് പന്തളം മുന്‍രാജകുടുംബം രംഗത്തെത്തിയിരുന്നു. അടിയന്തിരയോഗം വിളിച്ചതിന് ശേഷമായിരുന്ന പന്തളം കുടുംബാംഗങ്ങളും വിമര്‍ശനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018