Keralam

ഒളിക്യാമറ വിവാദം: നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കട്ടെയെന്ന് എംകെ രാഘവന്‍; അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി  

കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാാനാര്‍ഥി എംകെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴു മണിയോടെ രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ടിവി9 ഭാരത് വര്‍ഷ് വാര്‍ത്താ ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്.

എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞതായി എംകെ രാഘവന്‍ പറഞ്ഞു. നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കട്ടെയുന്നും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് രാഘവന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഗൂഡാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വീഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം നേതാവ് മുഹമ്മദ് റിയാസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ രണ്ട് പരാതികളുടെ പശ്ചാത്തലത്തിലാണ് ഇന്ന് എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മൊഴി എടുത്തത്.

മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം മൂന്നു തവണ രാഘവനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പോകേണ്ടതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സംഘം വീട്ടിലെത്തി രാഘവന്റെ മൊഴി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ദേശീയ ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. വീഡിയോയുടെ യഥാര്‍ഥ ദൃശ്യങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും.. ചാനല്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018