Keralam

പൂജയുടെ മറവില്‍ കണ്ണവത്ത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു 

കണ്ണൂരിലെ കണ്ണവത്ത് ആദിവാസി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശിയായി മഹേഷ് പണിക്കര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടി 17 വയസുള്ള പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജ നടത്താനെത്തിയപ്പോഴാണ് മഹേഷ് പീഡനത്തിന് ശ്രമിച്ചത്. പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് പെണ്‍കുട്ടി മൊഴിനല്‍കിയിരിക്കുന്നത്.

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടി ഒച്ചവെച്ചതിനെ തുടര്‍ന്ന് മഹേഷിനെ വീട്ടുകാര്‍ പിടികൂടിയിരുന്നു. സംഭവമറിഞ്ഞ് ഓടികൂടിയ നാട്ടുകാര്‍ മര്‍ദ്ദിച്ചതിനെതുടര്‍ന്ന് മഹേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടില്‍ നടന്ന പൂജയുടെ മറവിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മഹേഷിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ മാത്രമെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയുകയുള്ളു എന്നും പൊലീസ് അറിയിച്ചു.

കേസ് വ്യാജപരാതിയെ തുടര്‍ന്നാണെന്നാണ് സിപിഐഎം പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ചതാണെന്നും സിപിഐഎം ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018