FOOTBALL

‘മഞ്ഞപ്പടയുടേത് ആള്‍ക്കൂട്ട ആക്രമണം, പരാതി നല്‍കും’; തുടരാനാഗ്രഹിച്ച തന്നെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയ്ക്ക് കൈമാറിയെന്ന് വിനീത്  

സി കെ വിനീത്  
സി കെ വിനീത്  

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആരാധക സംഘടനയായ മഞ്ഞപ്പട വ്യാജപ്രചരണങ്ങളിലൂടെ തനിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം നടത്തുകയാണെന്ന് സി കെ വിനീത്. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സ്-ചെന്നൈ മത്സരത്തിനിടയില്‍ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്ന പ്രചാരണം തെറ്റാണെന്ന് വിനീത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിന്നു ചെന്നൈയിന്‍ ഫോര്‍വേഡിന്റെ പ്രതികരണം.

ബോള്‍ പുറത്തേക്ക് പോയപ്പോള്‍ ആദ്യം കുട്ടിയെ വിളിച്ചു. ശബ്ദമുണ്ടായിരുന്നതുകൊണ്ട് ആദ്യത്തെ പ്രാവശ്യം കുട്ടിക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല. ഞാന്‍ ശബ്ദം കൂട്ടി വിളിച്ചു എന്നത് മാത്രമാണ് അവിടെ സംഭവിച്ചിട്ടുള്ളത്. അല്ലാതെ വേറൊന്നും ബോള്‍ ബോയ് യോട് പറഞ്ഞിട്ടില്ല. മാച്ച് കമ്മീഷണറും ഒന്നും പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് അവര്‍ ആരോട് വേണമെങ്കിലും സംസാരിക്കാം.   
സികെ വിനീത്  

മഞ്ഞപ്പടയ്‌ക്കെതിരെ പരാതി കൊടുക്കാന്‍ പോകുകയാണ്. പല തവണയായി ഇല്ലാത്ത കാര്യങ്ങളുണ്ടാക്കി ആവശ്യമില്ലാത്തത് പ്രചരിപ്പിക്കുകയാണ്. മഞ്ഞപ്പടയായാലും ഏത് ആള്‍ക്കാരായാലും. കുറേ നാളായി അടങ്ങി നില്‍ക്കുകയാണ്. സത്യം പറഞ്ഞാല്‍ മടുത്തു. ഇനി പ്രതികരിക്കാമെന്ന് വിചാരിക്കുന്നു. അന്വേഷിച്ചിടത്തോളം മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പിലാണ് ഇത് വന്നത്. ഒരു മോശം പ്രതിച്ഛായ ഉണ്ടാക്കുകയായിരിക്കും അവരുടെ ലക്ഷ്യമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

അവരോട് സംസാരിക്കേണ്ട രീതിയില്‍ സംസാരിച്ചു. ഞങ്ങള്‍ മലയാളി കളിക്കാര്‍ എല്ലാവര്‍ക്കും എതിരെ ആള്‍ക്കൂട്ട സൈബര്‍ ആക്രമണമുണ്ട്. അനസ് മാത്രം പറയുമായിരിക്കും. ശേഷിക്കുന്നവരെല്ലാം ജൂനിയര്‍ കുട്ടികളാണ്. റാഫിക്കയും റിനോയും ഇത് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇവിടുന്ന് വിട്ടുപോയവരൊക്കെ പറഞ്ഞിട്ടുണ്ട്. ഞാന്‍ വിടുന്നതിന് മുന്നേ തന്നെ പറയുന്നുണ്ട്.   
സി കെ വിനീത്  

നമ്പര്‍ വണ്‍ ഫാന്‍ ഗ്രൂപ്പ് എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന്റെ അവകാശവാദം. എണ്ണത്തിന്റെ കാര്യത്തില്‍ അത് ശരിയാണ്. പക്ഷെ പിന്തുണയുടെ കാര്യത്തില്‍ അത് എപ്പോഴും തോന്നിയിട്ടില്ല. തന്റെ കരിയര്‍ നശിപ്പിക്കാനൊന്നും മഞ്ഞപ്പട ഗ്രൂപ്പിന് ആകില്ലെന്നും സി കെ വിനീത് വ്യക്തമാക്കി.

സീസണ്‍ കഴിയുന്നതുവരെ ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. കാരണം കരാര്‍ ഇവിടെയുണ്ടായിരുന്നു. ഈ സീസണിന് മുമ്പ് തന്നെ നല്ല ഓഫറുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് തരുന്നതിനേക്കാള്‍ കൂടുതല്‍ തുക കിട്ടുമായിരുന്നു. എന്റെ നാടാണ്, എന്റെ ടീമാണ് എന്ന കാഴ്ച്ചപ്പാടിലാണ് ഇവിടെ തുടര്‍ന്നത്. ഇവിടെ നിന്ന് തോറ്റുമടങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ട്രാന്‍സ്ഫര്‍ ആകുന്നതിന് മുമ്പ്, അവധിയ്ക്ക് പോകുമ്പോള്‍ വിചാരിച്ചത് ഇങ്ങനെയാണ്. ശേഷിക്കുന്ന ആറ് കളിയിലും പരമാവധി ശ്രമിക്കാം. ആ പ്രതീക്ഷയിലാണ് ലീവില്‍ നാട്ടില്‍ പോയത്. പക്ഷെ തിരിച്ചുവരാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും തന്നെ മാനേജ്‌മെന്റ് ചെന്നൈയ്ക്ക് കൈമാറുകയാണുണ്ടായതെന്നും വിനീത് ചൂണ്ടിക്കാട്ടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018