MONEY MATTERS

മറ്റൊരാളുടെ അക്കൗണ്ടില്‍ പണം ഇടുന്നതിനും എസ്ബിഐയില്‍ നിയന്ത്രണം; വ്യവസ്ഥകള്‍ ഏർപ്പെടുത്തി സര്‍ക്കുലര്‍

മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നത് എസ്ബിഐ യില്‍ ഇനി അത്ര എളുപ്പമാവില്ല. പണം അടക്കുന്ന ചലാനില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പ് വേണം. അല്ലെങ്കില്‍ പണമിടുന്ന ആള്‍ക്ക് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച അക്കൗണ്ട് വേണം എന്ന നിബന്ധനയാണ് എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സബന്ധിച്ചുള്ള സര്‍ക്കുലര്‍ എല്ലാ ശാഖകള്‍ക്കും അയച്ചിട്ടുണ്ട്. ഇടപാടുകാര്‍ അറിയാന്‍ ശാഖകളില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വഴിയുള്ള തട്ടിപ്പ് തടയാനാണ് പ്രധാനമായും ഈ നിബന്ധനകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ടില്‍ യാതൊരു ഇടപാടും നടക്കാന്‍ പാടില്ല.

അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍ അക്കൗണ്ടില്‍ നടന്ന എല്ലാ ഇടപാടുകളെ സബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉടമയ്ക്ക് കഴിയണം.അക്കൗണ്ടില്‍ നേരിട്ട് പണം നിക്ഷേപിക്കുന്നത് പോലുള്ള ഇടപാടുകള്‍ പരമാവധി നിരുത്സാഹപ്പെടുത്തി പകരം നെറ്റ് ബാങ്കിങ് സംവിധാനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എസ്ബിഐ അറിയിച്ചു.

ദൂരെയുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അടുത്തുള്ള എസ്ബിഐ ബ്രാഞ്ചില്‍ ചെന്ന് അത്യവശ്യമായി പണമിട്ടുനല്‍കുന്നത് നാട്ടില്‍ സര്‍വ്വ സാധാണമാണ്. ഇങ്ങനെ പണം ഇടുന്നവരില്‍ എല്ലാവര്‍ക്കും എസ്ബിഐ അക്കൗണ്ട് ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഗ്രാമീണ മേഖലകളിലടക്കം സര്‍ക്കുലര്‍ പ്രായോഗിക തലത്തില്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഇടപാടുകാര്‍ ചൂണ്ടികാണിക്കുന്നത്.

പുറത്ത് താമസിച്ച് പഠിക്കുന്ന ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളെയും, ദൂരെ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരെയും, നെറ്റ് ബാങ്കിങ് സൗകര്യം വ്യാപകമാകാത്ത ഗ്രാമീണമേഖലയേയും ഇത് വളരെയധികം ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018