MONEY MATTERS

ഓണ്‍ലൈന്‍ കച്ചവടം: പൊടി പൊടിച്ച് വ്യാജന്മാര്‍! എംആര്‍പിയും ഇല്ല, കാലാവധിയും ഇല്ല... ഉല്‍പ്പന്നങ്ങില്‍ വ്യാജനും 

സര്‍വ്വേയില്‍ പങ്കെടുത്ത 20 ശതമാനം പേരാണ് തങ്ങള്‍ക്ക് വ്യാജ ഉല്‍പ്പന്നം ലഭിച്ചുവെന്ന് വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ എത്തിയതോടെ വലിയൊരു തിരിച്ചടി ലഭിച്ചത് റീട്ടെയ്ല്‍ മേഖലയ്ക്കായിരുന്നു.

രാജ്യത്ത് ഓണ്‍ലൈന്‍ വഴി വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പലതിലും തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. ബംഗളുരുവിലെ ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘം നടത്തിയ സര്‍വ്വേയിലാണ് ഈ മേഖലയില്‍ നടക്കുന്നത് വലിയ തട്ടിപ്പെന്ന് തെളിഞ്ഞത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ എത്തിയതോടെ വലിയൊരു തിരിച്ചടി ലഭിച്ചത് റീട്ടെയ്ല്‍ മേഖലയ്ക്കായിരുന്നു. യുവാക്കളായിരുന്നു ഈ ഓണ്‍ലൈന്‍ വിപണിയുടെ ആരാധകര്‍. ബംഗളുരുവില്‍ 30000 ഇ-വിപണി ഉപഭോക്താക്കളുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് ഈ മേഖലയുടെ പിന്നില്‍ തട്ടിപ്പെന്ന് മനസിലായത്.

സര്‍വ്വേയില്‍ പങ്കെടുത്ത 20 ശതമാനം പേരാണ് തങ്ങള്‍ക്ക് വ്യാജ ഉല്‍പ്പന്നം ലഭിച്ചുവെന്ന് വ്യക്തമാക്കിയത്. അതേസമയം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ മാറ്റി നല്‍കുന്നുണ്ട്. ഇത് സാധിച്ചില്ലെങ്കില്‍ ഈടാക്കിയ തുക തിരികെ നല്‍കുകയും ചെയ്യുന്നുണ്ട്. കൂടുതലും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉളളതെന്നാണ് പഠനത്തില്‍ വ്യക്തമായി. ഇ-വിപണി ലോകമാകെ നേരിടുന്ന വെല്ലുവിളിയാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍. ഇത് പ്രധാന ഓണ്‍ലൈന്‍ വിപണികളെല്ലാം നേരിടുന്ന പ്രതിസന്ധിയാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായതോടെ ഓണ്‍ലൈന്‍ വിപണികളോട് ഇവ നിയന്ത്രിക്കന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഓണ്‍ലൈന്‍ വഴി വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പലതിലും പരമാവധി വില്‍പ്പന തുകയും കാലാവധിയും വ്യക്തമാക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതോടെയായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നടത്തിയ സര്‍വ്വേയിലാണ് ഇത് വ്യക്തമായത്. അന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഉപയോക്താക്കള്‍ ഓണ്‍ലൈനായി വാങ്ങിയ സാധനങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം സര്‍വ്വേ നടത്തിയത്. ഓണ്‍ലൈനായെത്തുന്ന ഉല്‍പ്പന്നങ്ങളുടെ കവറില്‍ എംആര്‍പി വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

പരമാവധി ഉപയോഗിക്കാവുന്ന തിയതിയും ഓണ്‍ലൈനിലെത്തുന്ന സാധനങ്ങളില്‍ രേഖപ്പെടുത്താറില്ലെന്ന് 57 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. സാധനത്തിന്റെ പരമാവധി വിലയും കാലാവധിയും കവറില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഓണ്‍ലൈന്‍ കമ്പനികള്‍ കാറ്റില്‍പ്പറത്തുന്നതിന്റെ തെളിവാണിതെന്ന് ഉപയോക്താക്കള്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി വിറ്റഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് വേണ്ടി 2017 മാര്‍ച്ചിലാണ് എംആര്‍പിയും കാലാവധിയും നിര്‍ബന്ധമാക്കിയുള്ള നിയമം സര്‍ക്കാര്‍ പാസാക്കിയത്. 2018 ജനുവരി ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018