MONEY MATTERS

ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി ബിഎസ്എന്‍എല്‍; 299 രൂപ റീചാര്‍ജിലൂടെ 45 ജിബി ഡാറ്റ, 50 രൂപ ക്യാഷ്ബാക്കും! 

ഉപഭോക്താവിന് രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയില്‍ ലോക്കല്‍, എസ്ടിഡിയിലേക്കും സൗജന്യമായി വിളിക്കാം.

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതിയുമായി രംഗത്ത്. 299 രൂപ റീചാര്‍ജിലൂടെ 45 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ നല്‍കുന്ന പദ്ധതിയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 8 എംബിപിഎസ് വേഗതയില്‍ ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കും. അതിനൊപ്പം തന്നെ ഉപഭോക്താവിന് രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയില്‍ ലോക്കല്‍, എസ്ടിഡിയിലേക്കും സൗജന്യമായി വിളിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ്എന്‍എല്‍ ഉപഭോക്താകള്‍ക്കായി 50 രൂപയുടെ ക്യാഷ്ബാക്ക് സൗകര്യവും 299 രൂപയുടെ ഈ റിചാര്‍ജില്‍ സ്വന്തമാക്കാം. ഇത്തരത്തില്‍ 299 രൂപയുടെ പദ്ധതി 249 രൂപയ്ക്ക് ലഭിക്കും. പദ്ധതിയുടെ ആക്ടിവേഷന്‍ കഴിഞ്ഞു 180 ദിവസത്തിനകം ക്യാഷ്ബാക്ക് ലഭ്യമാകും. ബിഎസ്എല്‍എല്‍ 549 രൂപയുടെ പദ്ധതിയും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ദിവസേന 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ എന്നിവയും ലഭിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കാനും പിടിച്ച് നിര്‍ത്തുന്നതിനുമായി ബിഎസ്എന്‍എല്‍ അടുത്തിടെയും ഇത്തരത്തിലുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു.

വോയ്‌സ് കോളിംഗ് ഉള്‍പ്പെടെ ദിവസേന 2 ജിബി ഡാറ്റ (20 ജിബി ഡാറ്റ) 10 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 78 രൂപയുടെ റീചാര്‍ജ് പ്ലാനാണ് അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. നേരത്തെ, 78 രൂപ റീചാര്‍ജില്‍ 6 ജിബി ഡാറ്റ 3 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കിയിരുന്ന ഓഫര്‍ പരിഷ്‌കരിച്ച് അവതരിപ്പിച്ചാണ് ഇപ്പോള്‍ 10 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്. 22 ബിഎസ്എന്‍എല്‍ സര്‍ക്കിളുകളിലാണ് ഈ പ്ലാന്‍ ലഭിക്കുക. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് പ്ലാന്‍ നല്‍കുന്നു.

ഒരു വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. 1699, 2099 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കായിരുന്നു ആനുകൂല്യം. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ക്ക് പുറമേ ഡേറ്റ, എസ്എംഎസ് സൗകര്യങ്ങളോടെയുമായിരുന്നു ഓഫര്‍. കുറഞ്ഞ പൈസയ്ക്ക് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച റിലയന്‍സ് ജിയോ എത്തിയതാണ് ടെലികോം രംഗത്ത് ഇത്രയേറെ മത്സരം നടക്കാനുളള പ്രധാന കാരണം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018