MONEY MATTERS

ഫ്‌ളിപ്കാര്‍ട്ടില്‍ വീണ്ടും ഷോപ്പിങ് ഉത്സവം! മൂന്നു ദിവസത്തെ “ബിഗ് ഷോപ്പിങ് ഡെയ്‌സ്” സെയില്‍ 

1000 രൂപയുടെ വിലക്കിഴിവോടെയാണ് മോട്ടൊറോള വണ്‍ പവര്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. പോകോ എഫ്1 ഫോണിന് 5000 രൂപ വരെ ഇളവും.

ഫ്‌ളിപ്കാര്‍ട്ടില്‍ വീണ്ടും ഷോപ്പിങ് ഉത്സവം. മൂന്നു ദിവസത്തെ ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയില്‍ ഡിസംബര്‍ 6ന് ആരംഭിക്കും. 6 മുതല്‍ 8 വരെയാണ് സെയില്‍ നടക്കുന്നത്. സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് ഇളവുകള്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാത്രി 12 നാണ് ഷോപ്പിങ് ആരംഭിക്കുക. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഇന്ന് രാത്രി 9 മണി മുതല്‍ തന്നെ ഓഫര്‍ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം.

എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവ് ലഭിക്കും. നോ-കോസ്റ്റ് ഇംഐഎം ഓപ്ഷനുകളും ഉത്സവങ്ങളുടെ ഭാഗമായുണ്ടാകും. മുന്‍നിര ബ്രാന്‍ഡുകളുടെ ഫോണുകളെല്ലാം ഓഫര്‍ വില്‍പ്പന പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ്, അനുബന്ധ ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. 1000 രൂപയുടെ വിലക്കിഴിവോടെയാണ് മോട്ടൊറോള വണ്‍ പവര്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മോട്ടൊറോള വണ്‍ പവറിന്റെ യഥാര്‍ത്ഥ വില 15,999 രൂപയാണ് എന്നാല്‍ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സില്‍ 14,999 രൂപയ്ക്ക് സ്വന്തമാക്കാം.

സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ ഓണര്‍ 9 എന്‍ (3ജിബി, 4ജിബി വേരിയന്റുകള്‍) യഥാക്രമം 8999 രൂപ, 10999 രൂപയ്ക്ക് ഉപഭോക്താവിന് സ്വന്തമാക്കാം. ഷവോമിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് റെഡ്മി നോട്ട് 6 പ്രോ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളാഷ് സെയില്‍ ഉണ്ടാകും. ഷവോമിയുടെ പോകോ എഫ്1 ഫോണിന് 5000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണര്‍ 7എസ് 2 ജിബി റാം വേരിയന്റ് 5999 രൂപയ്ക്ക് സ്വന്തമാക്കാം. നോക്കിയ 5.1 പ്ലസ് വില്‍പ്പന നടക്കുന്നത് 9999 രൂപയ്ക്കാണ്. റിയല്‍മി സി1 7499 രൂപയ്ക്കും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ലാപ്‌ടോപ്, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍ ക്യമാറകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങി വിഭാഗങ്ങളില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും. മൈക്രോമാക്‌സിന്റെ 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവി വില്‍ക്കുന്നത് 15,999 രൂപയ്ക്കാണ്. നിലവില്‍ 26,900 രൂപ വിലയുള്ള സ്മാര്‍ട് ടിവി 40 ശതമാനം ഇളവിലാണ് വില്‍ക്കുന്നത്. ഇതോടൊപ്പം നോ കോസ്റ്റ് ഇംഐംഐ, 4000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍, 1000 രൂപയുടെ പ്രത്യേക ഇളവ്, ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക്, മാസ്റ്റര്‍ കാര്‍ഡ് ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എന്നിവയും ലഭ്യമാണ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018