MONEY MATTERS

വരിക്കാര്‍ക്ക് ന്യൂ ഇയര്‍ ഓഫറുമായി ജിയോ; 399 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് 

2019 ജനുവരി 31 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. 84 ദിവസമാണ് പ്ലാനിന്റെ കലാവധി.

ന്യൂ ഇയറിനോട് അനുബന്ധിച്ച് വരിക്കാര്‍ക്ക് ഓഫറുമായി ജിയോ. 'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' പുതിയ ഉപയോക്താക്കള്‍ക്കും, ഇപ്പോള്‍ നിലവിലുള്ള ഉപയോക്തക്കള്‍ക്കും സ്വന്തമാക്കാം. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് ഓഫര്‍. 2019 ജനുവരി 31 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. നിലവില്‍ ഉള്ള ഓഫര്‍ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ പഴയ ഓഫറിന് പുറമെ ഇത് ഉപയോഗിക്കുകയോ ചെയ്യാമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

ഓണ്‍ലൈനായും, ജിയോ ആപ്പിലൂടെയും റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്. 399 ഓഫര്‍ ചെയ്യുന്നതോടെ ക്യാഷ്ബാക്കായി എജിയോ സ്റ്റോറിലേക്കുള്ള കൂപ്പണ്‍ ആയാണ് 399 രൂപ ക്യാഷ്ബാക്ക് ലഭിക്കുക. ഇത് മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ എന്ന സെക്ഷനിലാണ് ലഭിക്കുക. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ എജിയോ സ്റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ വരിക്കാര്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം. മാര്‍ച്ച് 15നുള്ളില്‍ ഈ കൂപ്പണ്‍ ഉപയോഗിക്കണമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

399 രൂപയുടെ പ്ലാനില്‍ ദിവസേന 1.5 ജിബി 4ജി ഡാറ്റയാണ് ജിയോ വരിക്കാര്‍ക്കായി നല്‍കുന്നത്. ഡാറ്റയോടൊപ്പം അണ്‍ലിമിറ്റഡ് കോളും ദിവസേന 100 എസ്എംഎസും ജിയോ നല്‍കുന്നു. 84 ദിവസമാണ് പ്ലാനിന്റെ കലാവധി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018