MONEY MATTERS

നാളെ മുതല്‍ ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ അസാധുവാകുമോ?; ചിപ്പില്‍ ഉത്തരമില്ലാതെ ബാങ്കുകള്‍   

മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള കാര്‍ഡുകളാണ് ഇപ്പോള്‍ മാറ്റേണ്ടത്. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ വ്യാപകമാക്കുന്നത്.

രാജ്യത്ത് നാളെ മുതല്‍ ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകും. ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് നാളെ മുതല്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. എടിഎം കാര്‍ഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മാഗ്നറ്റിക് സ്ട്രൈപ്പ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു.

റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ച് ചിപ് അടിസ്ഥാനത്തിലുള്ള കാര്‍ഡ് ഉപയോഗിച്ചു മാത്രമേ 2019 മുതല്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ഇത്തരം കാര്‍ഡുകള്‍ മാറ്റിക്കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം 60 ശതമാനത്തിലേറെ കാര്‍ഡുകള്‍ മാറ്റി നല്‍കിയതായി ബാങ്കുകള്‍ അറിയിച്ചു. എന്നാല്‍ മുഴുവന്‍ ഉപഭോക്താക്കളിലേക്കും പുതിയ കാര്‍ഡ് എത്തിക്കാനായിട്ടില്ല. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഇനിയും മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡിലേക്ക് മാറാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാര്‍ഡുകള്‍ നാളെ കൂട്ടത്തോടെ അസാധുവാകുമോ എന്ന ചോദ്യത്തിന് ബാങ്കുകള്‍ക്കും ഉത്തരമിമില്ല. ആര്‍ബിഐ മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ നിര്‍ദേശം കൃത്യമായി പാലിക്കാത്തതാണ് നിലവിലെ ഈ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്.

ഡെബിറ്റ് കാര്‍ഡുകളിലെയും ക്രെഡിറ്റ് കാര്‍ഡുകളിലെയും വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് മാഗ്നറ്റിക് സ്ട്രിപ് അടിസ്ഥാനമാക്കിയുള്ള കാര്‍ഡുകളുടെ ഉപയോഗത്തിന് 2015 മുതല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്. 2015 സെപ്റ്റംബര്‍ മുതല്‍ പുതുതായി നല്‍കി വരുന്നത് ചിപ്പുള്ള കാര്‍ഡുകളാണ്. അതിനാല്‍ മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള കാര്‍ഡുകളാണ് ഇപ്പോള്‍ മാറ്റേണ്ടത്. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ വ്യാപകമാക്കുന്നത്. ഇഎംവി ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും ഒരു പിന്‍ ആവശ്യമാണ്. കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് ഇത്തരം കാര്‍ഡുകള്‍.

റിസര്‍വ് ബാങ്ക് നിശ്ചയിച്ച തീയതി അവശേഷിക്കെ ബാക്കിയുള്ള മുഴുവന്‍ ഇടപാടുകാര്‍ക്കും കാര്‍ഡ് പുതുക്കി നല്‍കുക സാധ്യമല്ല. അതുകൊണ്ടുതന്നെ തീയതി നീട്ടണമെന്ന ആവശ്യം പൊതുമേഖല ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാല്‍, വിവിധ മുന്‍കരുതലുകള്‍ എടുത്തിട്ടും ബാങ്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനിയും കാലപരിധി നീട്ടുന്നത് യുക്തിസഹമല്ലെന്ന നിലപാടിലാണ് റിസര്‍വ്ബാങ്ക്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018