MONEY MATTERS

ഇതാണ് ‘നാച്ചുറല്‍ കോക്കനട്ട് ഷെല്‍ കപ്പ്’, നമ്മുടെ സ്വന്തം ‘ചിരട്ട’; ആമസോണില്‍ വില ‘വെറും 3000’ രൂപ, ഡിസ്‌കൗണ്ടിനൊപ്പം ഫ്രീ ഡെലിവറിയും 

ഒരു ചിരട്ടക്കപ്പിന് 3,000 രൂപയാണ് ആമസോണ്‍ വിലയിട്ടിരിക്കുന്നത്. വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി ഓഫറും ആമസോണ്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ ഒണ്‍ലൈന്‍ ഷോപ്പിങ് സൈറ്റാണ് ആമസോണ്‍. സാധാരണ നിലയില്‍ ഇലക്ട്രോണിക, വസ്ത്രങ്ങള്‍, ഫാഷന്‍ എൈറ്റംസ് തുടങ്ങിയ സാധനങ്ങള്‍ തപ്പിയാണ് ആമസോണില്‍ മിക്കവരും ചെല്ലാറുള്ളത്. എന്നാല്‍ ഇനി 'ചിരട്ട' വേണ്ടവര്‍ക്കും ആമസോണില്‍ എത്തിയാല്‍ 55 ശതമാനം ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാം. മുക്കത്ത് കൈ വെയ്ക്കണ്ട! സംഗതി സത്യമാണ്. ഒരു ചിരട്ടക്കപ്പിന് 3,000 രൂപയാണ് ആമസോണ്‍ വിലയിട്ടിരിക്കുന്നത്.

 ഇതാണ് ‘നാച്ചുറല്‍ കോക്കനട്ട് ഷെല്‍ കപ്പ്’, നമ്മുടെ സ്വന്തം ‘ചിരട്ട’; ആമസോണില്‍ വില ‘വെറും 3000’ രൂപ, ഡിസ്‌കൗണ്ടിനൊപ്പം ഫ്രീ ഡെലിവറിയും 

സംഭവം ആദ്യം കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാകാം. എന്നാല്‍ ആമസോണ്‍ ഇന്ത്യയുടെ സൈറ്റില്‍ കയറി 'നാച്വറല്‍ കോക്കനട്ട് ഷെല്‍ കപ്പ്' എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ചിരട്ടക്കപ്പ് സൈറ്റില്‍ തെളിയുന്നത് കാണാം. ചിരട്ടക്കപ്പിന് 3000 രൂപയാണ് വില ഇട്ടിരിക്കുന്നത്. വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി ഓഫറും ആമസോണ്‍ നല്‍കിയിട്ടുണ്ട്. 55 ശതമാനം ഡിസ്‌കൗണ്ട് നല്‍കി 1365 രൂപയ്ക്ക് ചിരട്ടക്കപ്പ് സ്വന്തമാക്കാം. സാധനം ഫ്രീയായി എത്തിച്ചു നല്‍കുമെന്ന് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ഇതാണ് ‘നാച്ചുറല്‍ കോക്കനട്ട് ഷെല്‍ കപ്പ്’, നമ്മുടെ സ്വന്തം ‘ചിരട്ട’; ആമസോണില്‍ വില ‘വെറും 3000’ രൂപ, ഡിസ്‌കൗണ്ടിനൊപ്പം ഫ്രീ ഡെലിവറിയും 

ഉത്പന്നത്തിന്റെ വിവരണത്തില്‍ ചില സവിശേഷതകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. നാലര ഇഞ്ച് വീതിയും ഒന്നര ഇഞ്ച് ഉയരവുമാണ് ഈ കപ്പിനുള്ളത്. ഇത് യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ, പോറലോ ഉണ്ടാകുമെന്ന് വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധനം സൈറ്റില്‍ എത്തിയതോടെ ഉപയോക്താക്കള്‍ ചിരട്ടക്കപ്പിന് റിവ്യൂ പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരു രൂപ പോലും വില ഇല്ലാത്ത ഈ ചിരട്ട സത്യത്തില്‍ ഞങ്ങളൊക്കെ കത്തിക്കാനാണ് ഉപയോഗിക്കുന്നത് എന്നായിരുന്ന ആദ്യ റിവ്യു. എന്നാല്‍ ചിരട്ടക്കപ്പ് ആരെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018