MONEY MATTERS

ആമസോണില്‍ ഒരു കിലോ കപ്പയ്ക്ക് വില 429 രൂപ, വിപണിയിലെ വില 30 മുതല്‍ 40 വരെ, കൊളളവില ഈടാക്കുന്നത് കൊച്ചിയിലെ കമ്പനി 

ആഗോള കുത്തക കമ്പനികള്‍ നടത്തുന്ന ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് ഉപഭോക്താക്കള്‍. വിപണയില്‍ വെറും 30 മുതല്‍ 40 രൂപയാണ് ഒരു കിലോ കപ്പയുടെ വില.

ചിരട്ടയ്ക്ക് പിന്നാലെ ആമസോണില്‍ കപ്പയും എത്തി വില്‍പ്പനയ്ക്ക്. അടുത്തിടെയാണ് ഒരു ചിരട്ടക്കപ്പിന് 3,000 രൂപ വിലയിട്ട് ആമസോണ്‍ ഞെട്ടിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കപ്പയും കൊണ്ട് ആമസോണ്‍ എത്തിയിരിക്കുന്നത്. ഒരു കിലോ കപ്പയ്ക്ക് 429 രൂപയാണ് ആമസോണ്‍ വില ഇട്ടിരിക്കുന്നത്. ഇതിനൊപ്പം ഷിപ്പിങ് ചാര്‍ജായി 49 രൂപയും ഈടാക്കും. വിപണയില്‍ വെറും 30 മുതല്‍ 40 രൂപയാണ് ഒരു കിലോ കപ്പയുടെ വില.

ആമസോണില്‍ ഒരു കിലോ കപ്പയ്ക്ക് വില 429 രൂപ, വിപണിയിലെ വില 30 മുതല്‍ 40 വരെ, കൊളളവില ഈടാക്കുന്നത് കൊച്ചിയിലെ കമ്പനി 

Hishopie Natural എന്ന ഓണ്‍ലൈന്‍ വിപണന സ്ഥാപനമാണ് ഈ വിലയ്ക്ക് ആമസോണിലൂടെ കപ്പ വില്‍ക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണിത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും ഈ പൊന്നുവിലയുള്ള കപ്പ ലഭ്യമാണ്. 499 രൂപയാണ് യഥാര്‍ത്ഥ വിലയെങ്കിലും 70 രൂപ ഡിസ്‌കൗണ്ട് നല്‍കിയാണ് കപ്പ വില്‍ക്കുന്നത്. കപ്പ കര്‍ഷകര്‍ നേരിട്ട് വില്‍ക്കുന്നത് അതിലും കുറഞ്ഞ വിലയ്ക്കായിരിക്കും. കര്‍ഷകരില്‍ നിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് കപ്പ സംഭരിച്ച് ആഗോള കുത്തക കമ്പനികള്‍ നടത്തുന്ന ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

അടുത്തിടെയാണ് ചിരട്ടകപ്പിന് 3,000 രൂപ വിലയിട്ട് ആമസോണ്‍ രംഗത്തെത്തിയതും വാര്‍ത്തയായതും. ആമസോണ്‍ ഇന്ത്യയുടെ സൈറ്റില്‍ കയറി 'നാച്വറല്‍ കോക്കനട്ട് ഷെല്‍ കപ്പ്' എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ചിരട്ടക്കപ്പ് സൈറ്റില്‍ തെളിയുന്നത് കാണാം. ചിരട്ടക്കപ്പിന് 3000 രൂപയാണ് വില ഇട്ടിരിക്കുന്നത്. വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി ഓഫറും ആമസോണ്‍ നല്‍കിയിട്ടുണ്ട്. 55 ശതമാനം ഡിസ്‌കൗണ്ട് നല്‍കി 1365 രൂപയ്ക്ക് ചിരട്ടക്കപ്പ് സ്വന്തമാക്കാം. സാധനം ഫ്രീയായി എത്തിച്ചു നല്‍കുമെന്ന് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018