MONEY MATTERS

ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍! ‘വിങ്‌സ്’ ഡൗണ്‍ലോഡ് ചെയ്താല്‍ 1 മാസം സൗജന്യ കോളും, പദ്ധതിയുമായി ബിഎസ്എന്‍എല്‍   

അതിവേഗ ഭവന വൈഫൈ കണക്ഷന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. 25 ശതമാനം ക്യാഷ്ബാക്കും ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വവും ലഭിക്കും.

എല്ലാ ലാന്‍ഡ്ലൈന്‍ ഉപയോക്താക്കള്‍ക്കും സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്കുന്ന പദ്ധതിയുമായി ബിഎസ്എന്‍എല്‍. അതിവേഗ ഭവന വൈഫൈ കണക്ഷന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ലാന്‍ഡ്ലൈന്‍ ഉപയോക്താക്കള്‍ തങ്ങളുടെ ലാന്‍ഡ്ലൈനില്‍നിന്നോ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരില്‍നിന്നോ 18003451504 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിച്ചാല്‍ പുതിയ പദ്ധതിയില്‍ ചേരാം. വീട്ടില്‍ വൈഫൈ മോഡം എത്തിച്ച് കണക്ഷന്‍ നല്കുന്നതിന് പ്രത്യേക ചാര്‍ജ് നല്‌കേണ്ടതില്ലെന്നും, ഇത് സൗജന്യമാണെന്നും ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക് ബന്‍സല്‍ പറഞ്ഞു.

10 എംബിപിഎസ് വേഗത്തില്‍ പ്രതിദിനം 5 ജിബി ഡാറ്റയാണ് ബിഎസ്എല്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് 25 ശതമാനം ക്യാഷ്ബാക്കും ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വവും ലഭിക്കും. അടുത്തിടെയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ച, 'വിങ്സ്' എന്ന ആപ്ലികേഷനിലൂടെ ഉപഭോതാക്കള്‍ക്ക് സൗജന്യ കോളുകള്‍ വിളിക്കുവാന്‍ അവസരം ഒരുക്കിയത്. ആദ്യമായി ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കുന്നവര്‍ക്ക് 1 മാസം സൗജന്യമായി കോളുകള്‍ വിളിക്കുവാന്‍ സാധിക്കും. 1099 രൂപയാണ് ഇതിന്റെ ഒരു വര്‍ഷത്തെ ഉപയോഗത്തിന് ഈടാക്കുന്ന തുക. ഈ ആപ്ലികേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

മൊബൈല്‍ ആപ്പിലൂടെ ഇന്ത്യയില്‍ ഉടനീളം ഏത് ഫോണ്‍ നമ്പറിലേക്കും വിളിക്കാനാവും. ഇതിന് വിങ്‌സ് ആപ്പ്, കോള്‍ വിളിക്കുന്നയാളുടെ കൈവശം മാത്രം ഉണ്ടായാല്‍ മതി. മറ്റ് ആശയവിനിമയ ആപ്പുകളെ അപേക്ഷിച്ച് വിങ്‌സിനെ വേറിട്ടതാക്കുന്നതും ഇതാണ്. അതേസമയം വീഡിയോ കോള്‍ വിളിക്കാന്‍ വിങ്‌സ് ആപ്പ് മറുവശത്തെ ആളുടെ ഫോണിലും വേണം. വിങ്‌സ് ആപ്പിലൂടെ ഇന്ത്യക്ക് പുറത്തെ നമ്പറിലേക്ക് വോയ്സ് കോള്‍ വിളിക്കാന്‍ 2,000 രൂപ അധികം നല്‍കണം. വിഡിയോ കോള്‍ സൗകര്യം വിങ്ങ്‌സില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നിലവില്‍ എല്ലാ ബിഎസ്എന്‍എല്‍ സര്‍ക്കിളുകളിലും ലഭ്യമല്ല.

എന്താണ് ബിഎസ്എന്‍എല്‍ വിങ്‌സ്?

ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്ന ഇന്റര്‍നെറ്റ് ടെലിഫോണ്‍ സര്‍വ്വീസാണ് ബിഎസ്എന്‍എല്‍ വിങ്‌സ്. മൊബൈലില്‍ വിങ്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏത് നമ്പറിലേക്കും വിളിക്കാം എന്നതാണ് ഇതിന്റെ സവിശേഷത. വിളിക്കുന്ന ആളുടെ ഫോണില്‍ വിങ്‌സ് ആപ്പ് വേണെമന്ന നിര്‍ബന്ധമില്ല. എന്നാല്‍ വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ രണ്ടു ഫോണിലും വിങ്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ബിഎസ്എന്‍എല്‍ വിങ്ങ്‌സ് പ്രവര്‍ത്തിക്കുന്നതിന് ഇന്റര്‍നെറ്റോ, മൊബൈല്‍ ഡാറ്റായോ വേണം. 3 ജി, 4ജി ഡാറ്റാ നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ വൈഫൈയോ ഉപയോഗിച്ച് വിങ്‌സിലൂടെ വിളിക്കാം. വിങ്‌സ് കണക്ഷനായി ഉപഭോക്താകള്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ഒറ്റ തവണ രജിസ്റ്ററേഷന് 1,099 രുപ നല്‍കണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018