MONEY MATTERS

വരിക്കാര്‍ക്ക് അപ്രതീക്ഷിത ഓഫറുമായി ജിയോ വീണ്ടും! 8 ജിബി ഫ്രീ ഡാറ്റ നാല് ദിവസത്തേക്ക് 

ജിയോ പ്രൈം ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഇപ്പോഴുള്ള പ്ലാനിന് പുറമേയാണ് 8 ജിബി ഫ്രീയായി ലഭിക്കുന്നത്.

വരിക്കാര്‍ക്ക് അപ്രതീക്ഷിത ഓഫറുമായി ജിയോ വീണ്ടും. റിലയന്‍സ് ജിയോയുടെ 'ജിയോ സെലിബ്രേഷന്‍ പാക്ക്' തെരഞ്ഞെടുത്ത വരികാര്‍ക്ക് വീണ്ടും ലഭ്യമായി തുടങ്ങി. റിലയന്‍സ് ജിയോയുടെ ജിയോ സെലിബ്രേഷന്‍ പാക്ക് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നു. സെപ്തംബറില്‍ ജിയോയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫര്‍ ചെറിയ കാലയളവിലേക്ക് കൂടി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓഫര്‍ പ്രകാരം 2 ജിബി 4ജി ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് ലഭിക്കും. ജിയോ പ്രൈം ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മാര്‍ച്ച് 17വരെയാണ് ഓഫര്‍.

തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് നാല് ദിവസത്തേക്ക് 8 ജിബി അധിക ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. മൈ ജിയോ ആപ്പില്‍ പരിശോധിച്ചാല്‍ ഈ ഓഫര്‍ ലഭ്യമാണോ എന്ന് അറിയാം. ജിയോ ആപ്പില്‍ നിങ്ങളുടെ പ്ലാന്‍ എന്ന സെക്ഷനില്‍ കരന്റ് പ്ലാന്‍ ഏതാണ് എന്ന് നോക്കിയാല്‍ ജിയോ സെലിബ്രേഷന്‍ ഓഫര്‍ ലഭിക്കുമോ എന്ന് അറിയാം. ഇപ്പോഴുള്ള പ്ലാനിന് പുറമേയാണ് 8 ജിബി ഫ്രീയായി ലഭിക്കുന്നത്.

വരിക്കാര്‍ക്ക് അപ്രതീക്ഷിത ഓഫറുമായി ജിയോ വീണ്ടും! 8 ജിബി ഫ്രീ ഡാറ്റ നാല് ദിവസത്തേക്ക് 

നേരത്തെയും ഇത്തരത്തിലുള്ള സൗജന്യ ഡേറ്റ ഓഫറുകള്‍ ജിയോ വരിക്കാര്‍ക്ക് നല്‍കിയിരുന്നു. ആഡ്-ഓണ്‍ ആയതിനാല്‍ വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകില്ല. അധിക ഡേറ്റ മാത്രമാണ് ഇതുവഴി ഉപയോക്താവിന്റെ കൈകളിലെത്തുക. സെപ്തംബര്‍ 2016ലാണ് ജിയോ തങ്ങളുടെ 4ജി സേവനം ആരംഭിച്ചത്. ഉപയോക്താക്കളെ ആകര്‍ഷിക്കാനായി അണ്‍ലിമിറ്റഡ് ഡേറ്റ, വോയിസ് കോള്‍, ഫ്രീ സ്എംഎസ് എന്നിവയൊക്കെയാണ് ജിയോ നല്‍കിയിരിക്കുന്നത്. ഈ ഓഫറുകള്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി ഇപ്പോഴും തുടരുകയാണ്. ജിയോയുമായി മത്സരം തുടരുവാന്‍ നിലവിലെ തങ്ങളുടെ പ്ലാന്‍ പുതുക്കുകയോ അല്ലെങ്കില്‍ പുതിയ പ്ലാന്‍ അവതരിപ്പിക്കുകയോ ചെയ്യുകയാണ് മറ്റു ടെലികോം കമ്പനികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018