MovieOn

സന്തോഷ് ശിവന്‍ ചിത്രം ‘ജാക്ക് ആന്‍ ജില്‍’ ഷൂട്ട് തുടങ്ങി; ത്രില്ലറൊരുക്കാന്‍ വിദേശത്ത് നിന്നും വിദഗ്ധര്‍  

സന്തോഷ് ശിവന്‍
സന്തോഷ് ശിവന്‍

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവന്‍ ഡയറക്ടര്‍ റോളില്‍ മലയാളി സിനിമാലോകത്തെത്തുന്നത്. 2011ല്‍ പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ഉറുമിയായിരുന്നു സന്തോഷ് ശിവന്റേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ മലയാള ചിത്രം 'ജാക്ക് ആന്‍ ജില്ലിന്റെ' ഷൂട്ടിങ് ആലപ്പുഴയില്‍ ആരംഭിച്ചു. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കേരളത്തിലും ലണ്ടനിലുമായാണ് ചിത്രീകരണം നടത്തുന്നത്.

ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന ജാക്ക് ആന്‍ ജില്ലിന് വേണ്ടി ഇന്ത്യയിലേയും വിദേശത്തേയും സാങ്കേതിക വിദഗ്ദ്ധരെ സംവിധായകന്‍ രംഗത്തിറക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദ്യമായി സംവിധാനം ചെയ്ത 'സ്‌റ്റോറി ഓഫ് ടിബ്ലു' എന്ന ഹൃസ്വചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയ 'ഹാലോ' (കുട്ടികള്‍ക്കായുള്ള ചിത്രത്തില്‍ മികച്ചത്), 'ദ ടെററിസ്റ്റ്' (മികച്ച തമിഴ് ഫീച്ചര്‍ ഫിലിം), മല്ലി (മികച്ച പാരിസ്ഥിതിക സംരക്ഷണചിത്രം) എന്നിവയും ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. 2013ല്‍ പുറത്തിറങ്ങിയ 'ഇണം' ആണ് സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞമാസം തിയേറ്ററുകളിലെത്തിയ മണിരത്‌നം ചിത്രം 'ചെക്കൈ ചിവന്ത വാന'ത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവന്റേതായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018