MovieOn

‘ഏറ്റവും വലിയ നേട്ടം ശ്രീശാന്തുമായുള്ള ബന്ധം’; ബിഗ് ബോസ് വിജയി ദീപിക കാക്കര്‍  

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തുമായുണ്ടായ സ്‌നേഹബന്ധമാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് റിയാലിറ്റി ഷോ ബിഗ് ബോസിന്റെ 12-ാം പതിപ്പ് വിജയി ദീപിക കാക്കര്‍ ഇബ്രാഹിം. ഷോയിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളാകാന്‍ താന്‍ ആഗ്രഹിച്ചത് തന്നേയും ശ്രീശാന്തിനേയുമാണെന്ന് ദീപിക പറഞ്ഞു. ഹൗസ് മുഴുവന്‍ എതിരായിരുന്നപ്പോഴും തങ്ങള്‍ എല്ലാ കരുത്തും ഉപയോഗിച്ച് മത്സരിച്ചു. ആദ്യ ദിനം മുതല്‍ തങ്ങള്‍ വ്യക്തിത്വം നിലനിര്‍ത്തിയെന്നും ടിവി താരം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ രണ്ടുപേരുടേയും യാത്രയില്‍ ഏറെ അഭിമാനമുണ്ട്. ഹൗസ് മുഴുവന്‍ ഞങ്ങള്‍ക്ക് എതിരായിരുന്നപ്പോഴും ഞങ്ങള്‍ രണ്ടുപേരും എല്ലാ കരുത്തും പുറത്തെടുത്ത് മത്സരിച്ചു. ആദ്യദിനം മുതല്‍ ഞങ്ങള്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്തു.   
ദീപിക കാക്കര്‍   

ശ്രീശാന്തുമായി സൃഷ്ടിച്ചെടുത്ത സഹോദരീ-സഹോദര ബന്ധം മുന്‍കൂട്ടി തയ്യാറാക്കിയതല്ലായിരുന്നെന്നും ദീപിക കാക്കര്‍ വ്യക്തമാക്കി. ബിഗ് ബോസില്‍ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും വലിയ സംഗതി ശ്രീശാന്തുമായുള്ള സ്‌നേഹബന്ധമാണ്. കയറ്റങ്ങളും ഇറക്കങ്ങളും ഞങ്ങള്‍ ഒരുമിച്ച് പങ്കുവെച്ചു. ഇത്തരത്തിലുള്ള ഒരു മത്സരത്തിന്റെ ചുറ്റുപാടില്‍ നമ്മള്‍ വികാരങ്ങളുടെ മൂര്‍ധന്യത്തിലാകും. ഞങ്ങള്‍ രണ്ടുപേരും ഈ ബന്ധത്തിന് വേണ്ടി തുല്യമായ നിക്ഷേപം നടത്തി, അത് നിലനിര്‍ത്തുകയും ചെയ്യും. ഒരുമിച്ച് പങ്കിട്ട രസകരമായ നിമിഷങ്ങള്‍ മിസ് ചെയ്യുമെന്നും ദീപിക പറഞ്ഞു.

ദീപികയും ശ്രീശാന്തുമായിരുന്നു സല്‍മാന്‍ഖാന്‍ അവതാരകനായ ഷോയിലെ ഫൈനലിസ്റ്റുകള്‍. ഒന്നാം സ്ഥാനത്തോടൊപ്പം സമ്മാനത്തുകയായ 30 ലക്ഷം രൂപയും ദീപിക നേടി. റണറപ്പായ ശ്രീശാന്തും മൂന്നാം സ്ഥാനക്കാരനായ ദീപക് താക്കൂറും 20 ലക്ഷം രൂപ കരസ്ഥമാക്കി.

താന്‍ ബിഗ് ബോസ് അതിജീവിക്കാനാണ് വന്നതെന്നും പക്ഷെ ഷോ ഭരിച്ചത് താനാണെന്നും ശ്രീശാന്ത് പറഞ്ഞു.

ഇങ്ങനെയൊരു വേദി ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. അല്ലായിരുന്നെങ്കില്‍ പ്രേക്ഷകര്‍ യഥാര്‍ത്ഥ ശ്രീശാന്തിനെ മനസിലാക്കില്ലായിരുന്നു. വിജയിയായി തന്നെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ക്രിക്കറ്റുമായി താരതമ്യം ചെയ്യാന്‍ ആകില്ലെങ്കിലും വലിയൊരു യാത്രയായിരുന്നു ഇത്. ഞാന്‍ അതിജീവിക്കാന്‍ വേണ്ടിയാണ് വന്നത് പക്ഷെ. ഭരിച്ചത് ഞാനാണ്.  
ശ്രീശാന്ത്  

ദീപിക ബിഗ്‌ബോസ് വിജയിയായതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും മലയാളി ക്രിക്കറ്റ് താരം കൂട്ടിച്ചേര്‍ത്തു.

അവസാന മൂന്നുപേരില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച ദീപക് 20ലക്ഷം രൂപ വാങ്ങി പിന്‍വാങ്ങുകയായിരുന്നു. റൊമീല്‍ ചൗധരി കരണ്‍വീര്‍ ബൊഹ്‌റ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിലെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018