MovieOn

പ്രിയദര്‍ശന്റെ കുഞ്ഞാലി വേഷത്തിനെതിരെ മരക്കാര്‍ സ്മാരകവേദി; ‘ധീരരക്തസാക്ഷിയുടെ ചരിത്രത്തില്‍ ഭാവന കലര്‍ത്തുന്നത് നിരാശാജനകം’  

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞാലി മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിനെതിരെ കുഞ്ഞാലി മരക്കാര്‍ സ്മാരകവേദി രംഗത്ത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മരയ്ക്കാര്‍ കഥാപാത്രം അണിയുന്ന വേഷഭൂഷാദികള്‍ മരക്കാറെ അപഹസിക്കുന്ന തരത്തിലുള്ളതാണെന്ന് കുഞ്ഞാലി മരക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരക്കാര്‍ പറഞ്ഞു.

കഥാപാത്രത്തിനായി മോഹന്‍ലാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും മരക്കാരുടേതല്ല. ധീര രക്തസാക്ഷിയായ മരക്കാരുടെ ചരിത്രത്തെ ഭാവന കലര്‍ത്തി അവതരിപ്പിക്കാനുള്ള ശ്രമം നിരാശാജനകമാണ്.  
മജീദ് മരക്കാര്‍  
16-ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറും സംഘവും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ വീരോചിതമായ ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം.  

മോഹന്‍ലാല്‍ ടെലിസ്‌കോപ്പുമായി നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പുറത്തുവന്നയുടന്‍ തന്നെ മരക്കാര്‍ കോസ്റ്റിയൂമിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന പടച്ചട്ടയും തലപ്പാവും മുദ്രയും ചരിത്ര പശ്ചാത്തലത്തിന് യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. കുഞ്ഞാലി മരയ്ക്കാറാണോ, കുഞ്ഞാലി സര്‍ദാര്‍ജിയാണോ എന്ന ചോദ്യവും പരിഹാസരൂപേണ ഉയര്‍ന്നു. മോഹന്‍ലാല്‍ ദൂരദര്‍ശനിയിലൂടെ നോക്കുന്നതിനെ കാലഘട്ടം വെച്ചും ചോദ്യം ചെയ്തു. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ പതിനേഴാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച ടെലിസ്‌കോപ്പിലൂടെ നോക്കുന്നതിലെ ചരിത്രപരമായ അബദ്ധം ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത് ടി എം ജേക്കബ് മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ എന്‍. ഷാജിയാണ്.

വന്‍ ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, ഫാസില്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഹരീഷ് പേരടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018