MovieOn

റോക്കി ഭായിക്ക് വില്ലനായി സഞ്ജയ് ദത്ത്; കെജിഎഫ് ചാപ്റ്റര്‍ 2 ചിത്രീകരണം തുടങ്ങി

കന്നഡ സിനിമാ ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു യഷ് നായകനായെത്തിയ കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് 50 കോടി മുതല്‍മുടക്കിലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. കന്നഡ സിനിമയില്‍ ഏറ്റവുമധികം പണം വാരിയ ചിത്രവും കെജിഎഫാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.

നായകന്‍ യഷ്, നായിക ശ്രിനിധി ഷെട്ടി, സംവിധായകന്‍ പ്രശാന്ത് നീല്‍ എന്നിവര്‍ ബെംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തില്‍ നടന്ന കെജിഎഫ് ചാപ്റ്റര്‍ 2 വിന്റെ പൂജാ ചടങ്ങില്‍ പങ്കെടുത്തു. രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലനായെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം ആദ്യ ചിത്രത്തേക്കാള്‍ മികച്ചതായിരിക്കുമെന്നും ഒന്നാം ഭാഗം സ്വീകരിച്ചത് പോലെ തന്നെ രണ്ടാം ഭാഗവും സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും യഷ് പറഞ്ഞു.

14 കോടി കര്‍ണാടകയില്‍ നിന്ന് മാത്രം ആദ്യ ദിനം നേടിയ ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. കര്‍ണാടകയില്‍ ആദ്യദിനം 350 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തപ്പോള്‍ ബെംഗളൂരുവില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.

ഹിന്ദിയില്‍ നിന്നും 70 കോടിയും തെലുങ്കില്‍ നിന്നും 15 കോടിയുമായിരുന്നു ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്ഷന്‍ 225 കോടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018