MovieOn

‘ഞാന്‍ പറഞ്ഞു, നടക്കില്ല സാറേ’; നിര്‍മ്മാതാവ് ഓഫീസ് മുറിയില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടെന്ന് കവിയൂര്‍ പൊന്നമ്മ  

കവിയൂര്‍ പൊന്നമ്മ
കവിയൂര്‍ പൊന്നമ്മ

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ നിര്‍മ്മാതാവ് ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചതിനേക്കുറിച്ച് മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയുടെ വെളിപ്പെടുത്തല്‍. കുടുംബിനി (1964ലെ നസീര്‍-ഷീല ചിത്രം) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ദുരനുഭവത്തേക്കുറിച്ചാണ് നടിയുടെ തുറന്നുപറച്ചില്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ പ്രതികരണം.

മദ്രാസില്‍ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടിയില്‍ ഒരു പ്രൊഡ്യൂസര്‍ പറഞ്ഞു. എന്തിനാണ് ഹോട്ടലില്‍ താമസിച്ച് പൈസ കളയുന്നത്. നമുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു.   
കവിയൂര്‍ പൊന്നമ്മ  

സിനിമാരംഗത്ത് തുറന്നുപറച്ചിലുകള്‍ നടത്തുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് 'അതെല്ലാം അങ്ങനെ നടക്കുന്നവര്‍ക്കായിരിക്കും' എന്ന മറുപടിയാണ് അരനൂറ്റാണ്ടിലധികമായി സിനിമാരംഗത്ത് തുടരുന്ന നടി നല്‍കിയത്. എന്തായിരുന്നാലും വേണ്ടില്ല സിനിമയില്‍ കേറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോള്‍ ദുരുപയോഗം ചെയ്യുമെന്നും കവിയൂര്‍ പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.

നടി കെപിഎസി ലളിത അന്തരിച്ച നടന്‍ അടൂര്‍ ഭാസിയ്‌ക്കെതിരെ നടത്തിയ ആരോപണം താന്‍ വിശ്വസിക്കില്ലെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

അങ്ങേര് പാവം മനുഷ്യനാ, അങ്ങേരെക്കൊണ്ട് അതിനൊന്നും പറ്റില്ല. ഛെ.. ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളത് ഇന്‍ഡസ്ട്രി മുഴുവന്‍ അറിയാമായിരുന്ന ഒരു കാര്യമാണ്. പിന്നെ എങ്ങിനെയാ നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല.   
കവിയൂര്‍ പൊന്നമ്മ  

അതിക്രമങ്ങളേക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള മീടൂ മുന്നേറ്റത്തിന്റെ സമയത്താണ് കെപിഎസി ലളിത അടൂര്‍ ഭാസിയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. 'മരിച്ചതിന് ശേഷവും ഞാന്‍ പറയുന്നു. സിനിമാരംഗത്ത് എന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് അടൂര്‍ ഭാസിയാണ്.' എന്ന് നടി ആവര്‍ത്തിക്കുകയുണ്ടായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018