MUSIC

എണ്‍പത്തിയെട്ടാം വയസ്സില്‍ അമ്മമ്മയുടെ സംഗീത ആല്‍ബമൊരുക്കി കൊച്ചുമക്കള്‍; യൂട്യൂബില്‍ ഹിറ്റായി ‘നാന്‍ ഒരു വിളയാട്ട് ബൊമ്മയാ’ 

ഗായിക എന്ന നിലയിലും വയലിനിസ്റ്റ് എന്ന നിലയിലും ചെറിയ കാലം കൊണ്ട് തന്നെ സംഗീതലോകത്ത് ശ്രദ്ധേയമായ ഇടം നേടിയ വ്യക്തിയാണ് കാവ്യ അജിത്. 2013ല്‍ ഷഹ്ബാസ് അമന്‍ സംഗീത സംവിധാനം നിര്‍വഹിച്ച റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്ത് തുടക്കം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ ഒരുപിടി ഗാനങ്ങള്‍. ഒപ്പം സ്വന്തമായി ആല്‍ബങ്ങളും സ്റ്റേജ് ഷോകളും.

സംഗീത ലോകത്ത് തനിക്കു ലഭിക്കുന്ന സ്വീകാര്യതയ്ക്കും, സ്‌നേഹത്തിനുമെല്ലാം കാരണം തന്റെ ആദ്യ ഗുരുവും അമ്മമ്മയുമായ കമല സുബ്രഹ്മണ്യമാണെന്ന് കാവ്യ പറയുന്നു. വീട്ടില്‍ ചെറുപ്പം മുതല്‍ കാവ്യ കണ്ടിരുന്ന ആദ്യ കാഴ്ച കുട്ടികളെയും കസിന്‍സിനെയുമെല്ലാം പാട്ടു പഠിപ്പിക്കുന്ന അമ്മമ്മയെയായിരുന്നു. സംസാരിച്ചു തുടങ്ങിയ കാലം മുതല്‍ക്കേ തന്നെ കാവ്യയും അമ്മമ്മയില്‍ നിന്ന് പാട്ട് പഠിച്ചു തുടങ്ങുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും കാലത്തെ സംഗീത പാരമ്പര്യമുണ്ടായിട്ടും അമ്മമ്മയുടെ ശബ്ദം എന്ന പേരില്‍ കരുതി വെയ്ക്കാന്‍ ഒന്നും തന്നെയില്ല എന്ന് മനസിലാക്കിയപ്പോഴാണ് കാവ്യ അമ്മമ്മയുടെ ശബ്ദം പുറം ലോകത്തെ അറിയിക്കണമെന്നും അമ്മമ്മയോടൊപ്പം ചേര്‍ന്ന് ഒരു ആല്‍ബം ചെയ്യണമെന്നും തീരുമാനിച്ചത്. കസിന്‍സായ അശ്വതി ലേഖയും വിഷ്ണു ഉദയനും ഒപ്പം മറ്റ് ബന്ധുക്കളുമെല്ലാം പിന്തുണയുമായി എത്തിയതോടെ 88-ാം വയസ്സില്‍ അമ്മമ്മ ഗായികയായ ആദ്യ ആല്‍ബം പിറക്കുകയായിരുന്നു.

അമ്മമ്മ ചെറുപ്പത്തില്‍ പഠിപ്പിച്ച ‘നാന്‍ ഒരു വിളയാട്ട് ബൊമ്മയാ’ എന്ന ഗാനമാണ് കാവ്യ തെരഞ്ഞെടുത്തത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന ദൈവത്തോട് അടുത്തു നില്‍ക്കുന്നുവെന്ന് തോന്നിയിട്ടുള്ള ഒരു പാട്ട് അതെല്ലാമാണ് കാവ്യയെ ഈ ഗാനം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

അമ്മമ്മ ഇത്രയും കാലമായി പാട്ട് പഠിപ്പിക്കുന്നു, പക്ഷേ അമ്മമ്മയുടെതായിട്ടുള്ള റെക്കോര്‍ഡ്‌സ് ഒന്നുമില്ല, ഇതുവരെ അമ്മമ്മയ്ക്കായിട്ട് ഒരു അവസരം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല, അങ്ങനെയൊന്ന് വേണമെന്ന നിലയില്‍ അമ്മമ്മയ്‌ക്കൊരു ട്രിബ്യൂട്ട് ആയിട്ടാണ് ഞങ്ങള്‍ ഇത് ഒരുക്കിയത്. കുറേ മുന്നേ തന്നെ ചെയ്യേണ്ട ഒന്നായിരുന്നു ഇത്. കാണുന്നവരും ഇത് നേരത്തെ ആകേണ്ടിയിരുന്നതാണെന്നാണ് പറയുന്നത്.
കാവ്യ അജിത്

കാവ്യയും അമ്മമ്മയും ചേര്‍ന്ന് ഗാനമാലപിച്ചപ്പോള്‍ കസിനായ അശ്വതി ലേഖ ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ചു. അശ്വതിയുടെ അമ്മ ലേഖയാണ് കൊറിയോഗ്രഫി നിര്‍വഹിച്ചത്. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള മറ്റൊരു കസിനായ വിഷ്ണു ഉദയന്‍ ആല്‍ബം സംവിധാനം ചെയ്യുകയും ചെയ്തു.

അമ്മമ്മയുടെ അച്ഛന്‍ എൻഎ രാമസ്വാമി അയ്യര്‍ അന്നത്തെ കാലത്ത് ഡബിള്‍ എംഎ ഉള്ള ആളായിരുന്നു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും. എംഎസ് സുബ്ബലക്ഷ്മി വിഷ്ണു സഹസ്രനാമം റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് അന്ന് ചെന്നൈയില്‍ താമസക്കാരായിരുന്ന അമ്മമ്മയുടെ അച്ഛന്‍ സംസ്‌കൃതത്തില്‍ സഹായിച്ചിരുന്നു. സുബ്ബലക്ഷ്മിയെ പോലെ മകളെയും ഒരു പാട്ടുകാരിയാക്കണമെന്ന ആഗ്രഹത്തിലാണ് അമ്മമ്മയെ അച്ഛന്‍ പാട്ട് പഠിക്കാന്‍ അയച്ചതെന്ന് കാവ്യ പറയുന്നു. ചെമ്പൈ നാരായണ അയ്യരായിരുന്നു ആദ്യ ഗുരു. പിന്നീട് കോഴിക്കോട് ഓള്‍ ഇന്ത്യാ റേഡിയോയില്‍ കര്‍ണാടിക് സംഗീതത്തിലെ ഗ്രേഡഡ് ആര്‍ടിസ്റ്റായിരുന്നു.

എണ്‍പത്തിയെട്ടാം വയസ്സില്‍ അമ്മമ്മയുടെ സംഗീത ആല്‍ബമൊരുക്കി കൊച്ചുമക്കള്‍; യൂട്യൂബില്‍ ഹിറ്റായി ‘നാന്‍ ഒരു വിളയാട്ട് ബൊമ്മയാ’ 

ഞാന്‍ ഒരു കളിപ്പാവയാണോ എന്ന് ദൈവത്തോട് ചോദിക്കുന്ന ഗാനം വനിതാ ദിനത്തില്‍ റിലീസ് ചെയ്യുവാനായിട്ടല്ല ഒരുക്കിയതെന്ന് കാവ്യ പറയുന്നു. ആല്‍ബം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ അതിനകത്തെ സന്ദേശം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ വനിതാ ദിനത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഗാനം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇനിയും അമ്മമ്മയുമായി ചേര്‍ന്ന് ഗാനങ്ങള്‍ ഒരുക്കണമെന്ന ആഗ്രഹമുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018