National

സുഷമക്കെതിരായ സൈബര്‍ ആക്രമണം: പിന്നില്‍ മോഡിയടക്കം പിന്തുടരുന്ന തീവ്രഹിന്ദു ഗ്രൂപ്പുകള്‍; പ്രതികരിക്കാതെ ബിജെപി

ബിജെപി ഐടി സെല്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും സമൂഹ മാധ്യങ്ങളില്‍ അവഹേളിക്കുകയും ബലാത്സംഗ ഭീഷണി ഉയര്‍ത്തുകയും ചെയ്തപ്പോള്‍ മൗനം പാലിച്ച സുഷമ സ്വരാജ് സമാന രീതിയിലുളള ആക്രമണത്തിനാണ് ഇപ്പോള്‍ ഇരയായിരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരായ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം ബിജെപി നേതാക്കള്‍ ട്വിറ്ററില്‍ പിന്തുടരുന്നവര്‍.

സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായിട്ടും മോഡിയോ സഹ മന്ത്രിമാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോഡിയടക്കം 41 ബിജെപി നേതാക്കള്‍ ട്വിറ്ററില്‍ പിന്തുടരുന്ന അക്കൗണ്ടുകളില്‍ നിന്നാണ് സുഷമക്കെതിരെ ഭീഷണി സന്ദേശം ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്തുടരുന്ന എട്ട് തീവ്ര ഹീന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നും സുഷമക്കെതിരെ ഭീഷണി സന്ദേശമുണ്ട്. മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെതിരെ സൈബര്‍ ആക്രമണമുണ്ടായതും ഇതേ അക്കൗണ്ടുകളില്‍ നിന്നാണ്.

വിക്ടറി ഫോര്‍ നമോ, സാഫ്‌റണ്‍ റോക്‌സ്, ഭാരത് വന്‍ശി211 തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നും കൂട്ടമായ ആക്രമണമാണ് സുഷമക്കെതിരെ ഉണ്ടായിരിക്കുന്നത്. ഇവയില്‍ പലതും ബിജെപി എംഎല്‍എമാരും എംപിമാരും പിന്തുടരുന്നവയാണ്.

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറണമെന്ന്‌ന ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് സുഷമ സ്വരാജിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം തുടങ്ങിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്കാണ് ലക്‌നൗ പാസ്‌പോര്‍ട്ട് ഓഫീസില്‍ വെച്ച് ദുരനുഭവമുണ്ടായത്. മുസ്ലീമിനെ വിവാഹം ചെയ്തിട്ടും പേരു മാറ്റാത്ത യുവതിയോട് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര തട്ടികയറുകയും പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതം മാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് സുഷമ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്.

സുഷമ സ്വരാജിനെതിരായ ട്വീറ്റുകള്‍ 
സുഷമ സ്വരാജിനെതിരായ ട്വീറ്റുകള്‍ 

സമൂഹ മാധ്യമങ്ങളിലൂടെ സുഷമയെ വ്യക്തിപരമായി അധിക്ഷേപിച്ചും വധഭീഷണി ഉയര്‍ത്തിയുമുളള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2016 ല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ സുഷമയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റുകളും ധാരാളമുണ്ട്. മുസ്ലിം വൃക്കയായതിനാലാണ് മന്ത്രി മുസ്ലീം പ്രീണന നിലപാടുകള്‍ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. സുഷമയെ മന്ത്രിസഭയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ടുളള സന്ദേശങ്ങളും നിരവധിയുണ്ട്. വിസ മാതാ, പാസ്‌പോര്‍ട്ട് മാതാ തുടങ്ങി ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്.

ബിജെപി ഐടി സെല്ലിന്റെയും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും, ആക്ടിവിസ്റ്റുകള്‍ക്കെതിരെയും വ്യാപക സൈബര്‍ ആക്രമണം നടന്നപ്പോള്‍ മൗനം പാലിച്ച സുഷമാ സ്വരാജ്, സമാന രീതിയിലുളള ആക്രമണത്തിനാണ് ഇരയായികൊണ്ടിരിക്കുന്നത്. ആക്ഷേപിക്കുന്ന ട്വീറ്റുകള്‍ ഷെയര്‍ ചെയ്ത സുഷമ താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.

സുഷമക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് സുഷമയെ പിന്തുണച്ച് രംഗത്തെത്തി.

സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഹീനമായ ട്രോളുകളും അവഹേളനങ്ങളും നേരിടുന്ന മന്ത്രിക്ക് പിന്തുണയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018