National

‘ആ വരവ് ജനകീയത കൂട്ടി’; പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനം സ്വീകാര്യത വര്‍ധിപ്പിച്ചെന്ന് ആര്‍ എസ് എസ് 

പ്രണബ് മുഖര്‍ജിയുടെ ആര്‍ എസ് എസ് ആസ്ഥാനത്തേക്കുള്ള സന്ദര്‍ശനത്തെ മതേതര-ഇടത്പക്ഷ കേന്ദ്രങ്ങള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

നാഗ്പൂര്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് ഗുണം ചെയ്തെന്ന ആര്‍എസ്എസ്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മുഖര്‍ജിയുടെ സന്ദര്‍ശനത്തോടെ ആര്‍എസ്എസിന്റെന്റെ ജനകീയത വര്‍ധിച്ചുവെന്നാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ബിപ്ലബ് റോയ് പറഞ്ഞത്.

സംഘടനയുമായി ബന്ധപ്പെടാനുള്ള അപേക്ഷകള്‍ വര്‍ധിച്ചു. വെബ്സൈറ്റിലൂടെയാണ് ആര്‍ എസ് എസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അപേക്ഷകള്‍ ലഭിക്കുന്നത്. മുഖര്‍ജിയുടെ സന്ദര്‍ശനത്തോടെ ഇത്തരത്തിലുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടമുണ്ടായതായാണ് ബിപ്ലബ് റോയ് പറഞ്ഞത്.

ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ ശരാശരി 378 പേരാണ് സംഘടനയുമായി സഹകരിക്കണമെന്ന അപേക്ഷകള്‍ അയച്ചിരുന്നത്. മുഖര്‍ജി സന്ദര്‍ശിച്ച ദിവസം കിട്ടിയത് 1779 സന്ദേശങ്ങളാണ്. പ്രണബ് വന്നുപോയതിന് ശേഷം 1200-1300 സന്ദേശങ്ങളാണ്  ലഭിക്കുന്നത്. ഇതില്‍ 40 ശതമാനവും പ്രണബിന്റെ നാടായ പശ്ചിമ ബംഗാളില്‍ നിന്നാണ്.
ബിപ്ലബ് റോയ്, ആര്‍എസ്എസ്

ജൂണ്‍ 7ന് നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് പ്രണബ് മുഖര്‍ജി സംസാരിച്ചിരുന്നു. പ്രണബിന്റെ സന്ദേശം പൊതുബോധം മാറ്റാന്‍ സഹായിച്ചുവെന്നാണ് കൊല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനം നടത്തി ആര്‍എസ്എസ് നേതാവ് പറഞ്ഞത്.

പ്രണബിന്റെ സന്ദര്‍ശനത്തെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചിരുന്നു

പ്രഭാഷണം മറക്കും, ചിത്രം എക്കാലവും നിലനില്‍ക്കുമെന്നും ആര്‍എസ്എസ് ഏത് വിധേനെയും വാക്കുകളും വാര്‍ത്തയും വളച്ചൊടിച്ച് സാഹചര്യം അവര്‍ക്ക് അനുകൂലമാക്കിയെടുക്കുമെന്നും ശര്‍മ്മിഷ്ഠ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രണബിനെ വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനം പുനപരിശോധിക്കാന്‍ ജയറാം രമേശ് അടക്കം നേതാക്കള്‍ പ്രണബിനോട് പറഞ്ഞതാണ്.

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കാനുള്ള സംഘത്തിന്റെ മിടുക്ക് മറക്കരുതെന്ന ശര്‍മ്മിഷ്ഠയുടെ മുന്നറിയിപ്പ് പോലെ തന്നെയായി പിന്നീട് കാര്യങ്ങള്‍. സന്ദര്‍ശനത്തിന്റെ പിറ്റേന്ന് മുതല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചാരത്തില്‍ വന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018