National

2019ന് മുന്‍പ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് യോഗി ആദിത്യനാഥ്; തെരഞ്ഞെടുപ്പിന് അയോധ്യ ആയുധമാക്കാനൊരുങ്ങി ബിജെപി

PTI
അയോധ്യയില്‍ നടന്ന ശാന്തി സമ്മേളന്‍ എന്ന സന്യാസിമാരുടെ പരിപാടിയില്‍ സംസാരിക്കവെയാണ് യോഗിയുടെ പ്രഖ്യാപനം  
അയോധ്യയില്‍ നടന്ന ശാന്തി സമ്മേളന്‍ എന്ന സന്യാസിമാരുടെ പരിപാടിയില്‍ സംസാരിക്കവെയാണ് യോഗിയുടെ പ്രഖ്യാപനം  
മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ക്ഷേത്രം തകര്‍ത്തത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അല്ല, ബാബറി മസ്ജിദ് തകര്‍ത്തതും കോടതി ഉത്തരവ് പ്രകാരമല്ലെന്നും കഴിഞ്ഞ ദിവസം അയോധ്യാ നേതാവും മുന്‍ ബിജെപി നേതാവുമായ രാംവിലാസ് വേദാന്തി പറഞ്ഞിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വെല്ലുവിളിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ്. അയോധ്യയില്‍ നടന്ന ശാന്തി സമ്മേളന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് രാജ്യത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷമയോടെ കാത്തിരിക്കാനും സന്യാസിമാരോട് അദ്ദേഹം പറഞ്ഞത്. അയോധ്യാ നേതാവും മുന്‍ ബിജെപി നേതാവായ രാംവിലാസ് വേദാന്തി എന്തുവില കൊടുത്തും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നു. കോടതി ഉത്തരവിനായി കാത്തിരിക്കില്ലെന്നും രാമന്റെ ജന്മസ്ഥലത്ത് തന്നെ ക്ഷേത്രനിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനവും.

ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ സംവിധാനമുളള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. കോടതിക്കും നിയമനിര്‍മ്മാണ സഭകള്‍ക്കും എല്ലാവര്‍ക്കും അവരവരുടേതായ പങ്ക് ഇതിലുണ്ട്. അതുകൊണ്ട് കുറച്ചുകാലം കൂടീ നിങ്ങള്‍ ക്ഷമയോട് കൂടി കാത്തിരിക്കണം. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കക്കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

തര്‍ക്കമുളള 2.77 ഏക്കര്‍ ഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനായിരുന്നു 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതി വിധി. ഇതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. കേസില്‍ കക്ഷി ചേരാനായി നല്‍കിയ അപേക്ഷകളെല്ലാം നേരത്തെ തന്നെ കോടതി തളളിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018