National

പശു സംരക്ഷണ ആക്രമണങ്ങള്‍ തടയാനുളള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കെന്ന് സുപ്രീം കോടതി; ഇരകളെ ജാതിയും മതവുമായി ബന്ധിപ്പിക്കരുത്‌ 

പശു സംരക്ഷണത്തിന്റെ പേരിലുളള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി എടുക്കണം എന്ന് സുപ്രീം കോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇരകളെ ഇരകള്‍ മാത്രമായി കാണണമെന്നും ആള്‍ക്കൂട്ട ആക്രമങ്ങളെയും ഇരകളെയും ജാതിയും മതവുമായും ബന്ധിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍ കരുതല്‍ സ്വീകരിക്കണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് പരാമര്‍ശം.

പശു സംരക്ഷണത്തിന്റെ പേരില്‍, മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ആക്രമണങ്ങളില്‍ പകുതിയിലേറെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഉണ്ടായത്.

38 പേരാണ് ബിജെപി സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ടത്. ആകെ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യസ്പെന്റിന്റെ കണക്കനുസരിച്ച് പശുസംരക്ഷണത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങളില്‍ 136 പേര്‍ക്ക് പരുക്കേറ്റെന്നും വ്യക്തമാക്കുന്നു.

പശു സംരക്ഷണ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാല 2014 ല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാനും അക്രമങ്ങള്‍ നടത്തുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും ഇക്കഴിഞ്ഞ സെപ്തംബറില്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018