National

കൈലാസ്- മാനസ സരോവര്‍ തീര്‍ത്ഥാടനം: കുടുങ്ങിക്കിടന്ന 104 പേരെ രക്ഷപ്പെടുത്തി 

40 ഓളം മലയാളികളും കുടുങ്ങിയിട്ടെന്നാണ് റിപ്പോര്‍ട്ട്, രക്ഷപ്പെട്ടവരില്‍ ഇവരുണ്ടോ എന്ന് വ്യക്തമല്ല 
40 ഓളം മലയാളികളും കുടുങ്ങിയിട്ടെന്നാണ് റിപ്പോര്‍ട്ട്, രക്ഷപ്പെട്ടവരില്‍ ഇവരുണ്ടോ എന്ന് വ്യക്തമല്ല 
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുടങ്ങിക്കിടന്ന രക്ഷാപ്രവര്‍ത്തനം ഉച്ചയോട് കൂടി പുനരാരംഭിച്ചു; രക്ഷപ്പെട്ടവരില്‍ എത്ര മലയാളികളുണ്ടെന്ന് വ്യക്തമല്ല.

ശക്തമായ മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ കൈലാസ്- മാനസ സരോവര്‍ തീര്‍ത്ഥാടകരെ സിമികോട്ടില്‍ നിന്ന് നേപ്പാള്‍ഗഞ്ചിലേക്ക് മാറ്റി. ഏഴ് വിമാനങ്ങളിലായാണ് 104 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഏകദേശം 40 ഓളം മലയാളികളും കുടുങ്ങിക്കിടക്കുന്നവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്.

സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന 1500 ല്‍ അധികം ആളുകളില്‍ 290 പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. നേപ്പാള്‍ സര്‍ക്കാരിനോട് ആവശ്യമായ സഹായം എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഹെലികോപ്റ്റര്‍ അടക്കമുള്ള സൈനിക സേവനം രക്ഷാ പ്രവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്തുമെന്നും വ്യക്തമാക്കിയ മന്ത്രി തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ലഭ്യമാകുവാന്‍ ഹെല്‍പ് ലൈന്‍ നമ്പരുകളും ട്വീറ്റ് ചെയ്തിട്ടുണ്ട്. മലയാളികള്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍- +977 9808500644

കൈലാസ്- മാനസ സരോവര്‍ തീര്‍ത്ഥാടനം: കുടുങ്ങിക്കിടന്ന 104  പേരെ രക്ഷപ്പെടുത്തി 
സുഷമ സ്വരാജിന്റെ ട്വീറ്റ് 

തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സുഷമ സ്വരാജിന് കത്തയച്ചിരുന്നു. സംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകരെല്ലാം സുരക്ഷിതരാണെന്ന് കര്‍ണാടക അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും കൈലാസ്- മാനസ സരോവര്‍ തീര്‍ത്ഥാടനം നടത്തുന്നത്.

2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം കൈലാസത്തിലേക്ക് എത്താന്‍ ഉത്തരാഖണ്ഡിലൂടെ എളുപ്പമേറിയ പാത നിര്‍മ്മിക്കാമെന്ന് ചൈന ഉറപ്പ് നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018