National

‘ഇല്ലാത്തതല്ല, അവസരങ്ങളെ കുറിച്ച് അറിവില്ലാത്തതാണ് പ്രശ്‌നം’; തൊഴിലില്ലായ്മയെ കുറിച്ച് മോഡിയുടെ കണ്ടെത്തല്‍

‘ഒരു കോടി വീടുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്, റോഡുകളുടെ നിര്‍മ്മാണവും ഇരട്ടിയായി ഇതൊന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നാണോ?’

രാജ്യത്ത് തൊഴില്‍ ഇല്ലാത്തതല്ല തൊഴിലവസരങ്ങളെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പ്രശ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ‘സ്വരാജ്യ’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിയുടെ പ്രസ്താവന. രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് മോഡിയുടെ പ്രസ്താവന.

ജോലി ഇല്ല എന്നതല്ലെ പ്രശ്‌നം. മറിച്ച് തൊഴിലവസരങ്ങളെ കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ്. എതിരാളികള്‍ ഈ സാഹചര്യത്തെ അവര്‍ക്കനുകൂലമായി മാറ്റി ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡി

പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോലിയെ കുറിച്ച് ആരുടെ പക്കലും കൃത്യമായ കണക്കുകള്‍ ഇല്ലെന്നും മോഡി പറഞ്ഞു. പുതിയ ഇന്ത്യയിലെ പുതിയ തൊഴിലവസരങ്ങള്‍ കണക്കാക്കാന്‍ പഴയ സംവിധാനങ്ങള്‍ക്ക് ആകുന്നില്ല എന്നതാണ് പ്രശ്‌നം.

ഒരു കോടി വീടുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്, റോഡുകളുടെ നിര്‍മ്മാണവും ഇരട്ടിയായി ഇതൊന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നാണോ?

അടുത്തിടെ വന്ന രാജ്യാന്തര റിപ്പോര്‍ട്ടില്‍ ഇന്ത്യ ദാരിദ്ര്യത്തെ മറികടന്നെന്ന് പറയുന്നു തൊഴിലില്ലായ്മയുണ്ടെങ്കില്‍ ഇതെങ്ങനെ സാധ്യമാകും. കര്‍ണാടകയും ബംഗാളും പോലുളള സംസ്ഥാനങ്ങള്‍ ലക്ഷകണക്കിന് തൊഴിലവസരം സൃഷ്ടിച്ചെന്ന് അവകാശപ്പെടുമ്പോള്‍ അതില്‍ കേന്ദ്രത്തിനും പങ്കുണ്ട്.

ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്ന കണക്കുകള്‍ നിലനില്‍ക്കെയാണ് മോഡിയുടെ വിചിത്രവാദം. 2016-17 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ പ്രകാരം തൊഴിലില്ലായ്മ 4.9 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യാസ്‌പെന്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 2014 നും ഡിസംബര്‍ 2016 നും ഇടയില്‍ പ്രധാനപ്പെട്ട എട്ടു മേഖലകളില്‍ വെറും 6,41,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. ജൂലൈ 2011 നും ഡിസംബര്‍ 2013 നും ഇടയില്‍ 1.28 ലക്ഷം തൊഴിലാണ് ഈ മേഖലകള്‍ സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ വര്‍ഷവും പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നത് മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. രണ്ടു കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന പറഞ്ഞ് അധികാരത്തിലെത്തിയ മോഡിക്ക് രണ്ടു ലക്ഷം തൊഴില്‍ പോലും സൃഷ്ടിക്കാന്‍ ആയില്ലെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിമര്‍ശനമുന്നയിച്ചിരുന്നു.

നേരത്തെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പക്കോട വില്‍ക്കുന്നതും ജോലിയാണെന്നും പക്കോട വില്‍പ്പനക്കാരന് ദിവസവും 200 രൂപ വരുമാനമുണ്ടാക്കാമെന്നും മോഡി പറഞ്ഞത് വിവാദമായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018