National

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ‘ഞെട്ടല്‍’ രേഖപ്പെടുത്തി സുപ്രീം കോടതി; ആയിരത്തിലധികം സീറ്റില്‍ എതിരില്ലാതെ തൃണമൂല്‍ ജയിച്ചതെങ്ങനെ? 

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി സുപ്രീം കോടതി നിരീക്ഷണം.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഭരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കി സുപ്രീം കോടതി നിരീക്ഷണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന സുപ്രീം കോടതി പരാമര്‍ശം മമതയ്ക്കും പാര്‍ട്ടിക്കും തിരിച്ചടിയായി. ആയിരത്തിലധികം സീറ്റുകളില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതെ വിജയം നേടിയത് ഞെട്ടലുളവാക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

നൂറോ അധികമോ സീറ്റുകളില്‍ മല്‍സരം ഇല്ലാത്തത് മനസിലാക്കാം, എന്നാല്‍ ആയിരത്തിലധികം സീറ്റുകളില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് ഞെട്ടല്‍ ഉണ്ടാക്കുന്ന കാര്യമാണ്.
ദീപക് മിശ്ര, ചീഫ് ജസ്റ്റിസ്

ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ 34% എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലത്തിലാണ്. മല്‍സരമുണ്ടാകാത്ത സീറ്റുകളെ കുറിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാണ് സുപ്രീം കോടതി നിരീക്ഷണം.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് മമതയേയും പാര്‍ട്ടിയേയും കുരുക്കിലാക്കിയത്. 58,692 പഞ്ചായത്ത് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ 20,076 സീറ്റുകളിലാണ് മല്‍സരമുണ്ടാകാതിരുന്നത്. മല്‍സരം നടന്ന 48,650 സീറ്റുകളില്‍ 16,814 സീറ്റുകളില്‍ മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്.

മല്‍സരം നടക്കാത്ത 9217 പഞ്ചായത്ത് സമിതികളില്‍ 3059ഉം പാര്‍ട്ടി പിടിച്ചു. 825 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മല്‍സരമില്ലാതെ 203 സീറ്റുകളിലാണ് തൃണമൂല്‍ പിടിച്ചെടുത്തത്.

ബിര്‍ബും, ബംഗുര, മൂര്‍ഷിദാബാദ്, 24 പര്‍ഗണാസ് എന്നിവിടങ്ങളിലാണ് മല്‍സരമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയത്.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലെല്ലാം ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ് ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നുവെന്ന് വ്യാപകമായി എതിര്‍ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധിക്കാത്ത വിധം അക്രമം തൃണമൂല്‍ അഴിച്ചുവിടുന്നുവെന്ന പരാതി ബംഗാള്‍ മുമ്പ് ഭരിച്ചിരുന്ന സിപിഐഎം ഉയര്‍ത്തിയിരുന്നു.

ബിജെപിയും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ഒന്നിച്ച് രംഗത്തുവരികയും ചെയ്തു. ഇത്തരത്തില്‍ ജനാധിപത്യത്തിന് തുരങ്കംവെയ്ക്കുന്നുവെന്ന വ്യാപക പരാതി തൃണമൂലിനെതിരെ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018