National

ഡിജിപിമാരെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം സുപ്രീം കോടതി പരിമിതപ്പെടുത്തി; നിയമനം യുപിഎസ്എസിക്ക്; രണ്ട് വര്‍ഷം കാലാവധി ഉറപ്പുവരുത്തണം 

താല്‍ക്കാലിക പൊലീസ്‌ മേധാവി നിയമനം പാടില്ലെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ നോക്കി സംസ്ഥാനങ്ങള്‍ പോലീസ്‌ മേധാവികളെ നിയമിക്കരുത്.

സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തി സുപ്രീം കോടതിയുടെ മാര്‍ഗ രേഖ. യുപിഎസ്‌സി നല്‍കുന്ന പാനലില്‍ നിന്നു മാത്രമേ ഡിജിപിയെ നിയമിക്കാവൂവെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കി. താല്‍ക്കാലിക ഡിജിപിയെയും ആക്ടിങ് ഡിജിപിയെയും നിയമിക്കാന്‍ പാടില്ല.

രാഷ്ട്രീയ താല്‍പര്യം നോക്കിയും താല്‍ക്കാലികമായും ഡിജിപിയെ നിയമിക്കരുത്. നിലവിലുളള ഡിജിപി വിരമിക്കുന്നതിന് മൂന്നുമാസം മുന്‍പ് പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാനങ്ങള്‍ യുപിഎസ്‌സിക്ക് നല്‍കണം. ഇതില്‍ നിന്നും പ്രവര്‍ത്തന മികവും പരിചയവും കണക്കിലെടുത്ത് മൂന്ന് പേരുടെ പട്ടിക യുപിഎസ്‌സി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഈ പാനലില്‍ നിന്നും മാത്രമേ നിയമനം നടത്താവൂ. ഡിജിപിയുടെ കാലാവധി രണ്ടു വര്‍ഷമെന്നത് ഉറപ്പു വരുത്തണം.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രകാശ് സിംങ് കേസിലാണ് പുതിയ ഉത്തരവ്.

2006 ല്‍ പ്രകാശ്‌സിംങ് Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പരിഷ്‌ക്കാരം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഏഴ് പ്രധാന നിര്‍ദ്ദേശങ്ങളാണ് നേരത്തെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതില്‍ രണ്ട് വര്‍ഷം ഡിജിപിക്ക് ചുരുങ്ങിയ കാലാവധി അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് വിരമിക്കല്‍ കാലവധി വരെയായി പരിമിതപ്പെടുത്തണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. രണ്ട് വര്‍ഷം സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരെ മാത്രമെ ഡിജിപി മാരായി നിയമിക്കാവു എന്നായിരുന്നു മറ്റൊരു നിര്‍ദ്ദേശം.

മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് തടസമായി ഏതെങ്കിലും നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കില്‍ അതെല്ലാം മരവിപ്പിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018