National

‘ഞാന്‍ അങ്ങേയറ്റം സന്തോഷവാനാണ്’; ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ത്രിപുര മുഖ്യമന്ത്രിയുടെ മറുപടി! 

കുട്ടികളെ തട്ടികൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് ത്രിപുരയില്‍ എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് മൂന്നുപേരാണ്. ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നതിനെക്കുറിച്ചായിരുന്നു ത്രിപുര മുഖ്യമന്ത്രിയോടുള്ള ചോദ്യം. എന്നാല്‍ അതിന് ബിജെപി മുഖ്യമന്ത്രി ബിബ്ലവ് ദേവിന്റെ നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഞാന്‍ വളരെ സന്തോഷവാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എട്ട് ദിവസത്തിനിടെ ത്രിപുരയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നവരെന്ന് ആരോപിച്ചായിരുന്നു അക്രമങ്ങള്‍. ഇതേ കുറിച്ചുളള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘ത്രിപുരയില്‍ എല്ലായിടത്തും സന്തോഷം അലയടിക്കുകയാണ്. നിങ്ങളും സന്തോഷത്തില്‍ പങ്കുചേരൂ.. എന്റെ മുഖത്തേക്ക് നോക്കൂ ഞാനെത്ര സന്തോഷവാനാണ്.’

ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ കലാശിക്കുന്നത്.

ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു നീക്കമാണ് കൈക്കൊള്ളുന്നതെന്ന ചോദ്യത്തിനായിരുന്നു ബിപ്ലബ് ദേബിന്റെ മറുപടി.

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ത്രിപുരയില്‍ ആദ്യം കൊല്ലപ്പെട്ടത്. ജൂണ്‍ 28 നായിരുന്നു സംഭവം. അന്നേ ദിവസം തന്നെ ഉത്തര്‍പ്രദേശില്‍ നിന്നുളള വസ്ത്രവ്യാപാരി പടിഞ്ഞാറന്‍ ത്രിപുരയില്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം ഒരു സ്ത്രീയും ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു സംഭവങ്ങളും നടന്നത് കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘം ഉണ്ടെന്ന വ്യാജ പ്രചരണങ്ങളെ തുടര്‍ന്നായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ത്രിപുര സര്‍ക്കാരിന്റെ വാദം. അഗര്‍ത്തല വിമാനത്താവളത്തിന്റെ പേരുമാറ്റിയതിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ബിബ്ലബ് ദേബിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ സാറ്റലൈറ്റും ഇന്റര്‍നെറ്റും മഹാഭാരത കാലത്തും നിലനിന്നിരുന്നെന്ന ബിബ്ലബ് ദേബിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018