National

കേന്ദ്രം കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്നതായി കെജ്രിവാള്‍, ലഫ്. ഗവര്‍ണറും സര്‍ക്കാരും രണ്ടു തട്ടില്‍ 

ഡല്‍ഹി ലഫ് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കണണെന്ന് ഇന്നലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. മൂന്ന് പ്രത്യേക വിധിന്യായങ്ങളിലായി ലഫ് ഗവര്‍ണര്‍ക്ക് പരമാധികാര്യം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ ലഫ്‌നെന്റ് ഗവര്‍ണര്‍ക്ക് പരമാധികാരമില്ലെന്ന സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

സുപ്രീം കോടതി ഉത്തരവ് കേന്ദ്രം പരസ്യമായി ലംഘിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ലഫ് ഗവര്‍ണര്‍ അനില്‍ ബൈജലുമായുളള കൂടികാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

“സേവനമേഖലയുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന് കൈമാറാന്‍ ലഫ് ഗവര്‍ണര്‍ തയ്യാറാകുന്നില്ല, കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുന്നത് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരിക്കും. കേന്ദ്രം സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാകത്തതിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടും”
അരവിന്ദ് കെജ്രിവാള്‍

മെയ് 2015 ലെ വിഞ്ജാപനം റദ്ദാക്കപ്പെട്ടിട്ടില്ലെന്നും, സേവനമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും അധികാര പരിധിയില്‍ വരുന്നതാണെന്നുമാണ് ലഫ് ഗവര്‍ണറുടെ വാദം.

സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും ഭേദഗതി വരുത്താന്‍ ശുപാര്‍ശ ചെയ്ത് ഡല്‍ഹി സര്‍ക്കാരിന്റെ ഫയല്‍ സെക്രട്ടറി തിരിച്ചയച്ചിരുന്നു.

സുപ്രീം കോടതി വിധി പ്രകാരം എല്ലാ ഫയലുകളും അയക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ സമ്മതിച്ചതായി കെജ്രിവാള്‍ അറിയിച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാത്രം ഗവര്‍ണറെ അറിയിച്ചു.

ഒരുപാട് ഫയലുകള്‍ ഇത്തരത്തില്‍ കെട്ടി കിടക്കുന്നുണ്ടെന്നും, ഇനി ഡല്‍ഹിയുടെ ഭരണസംവിധാനം വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹി ലഫ് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കണണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. മൂന്ന് പ്രത്യേക വിധിന്യായങ്ങളിലായി ലഫ് ഗവര്‍ണര്‍ക്ക് പരമാധികാര്യം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ചില പ്രത്യേക മേഖലകളിലൊഴികെ ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശത്തിനനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ടതാണെങ്കിലും എല്ലാ തീരുമാനങ്ങള്‍ക്കും ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018