National

എന്താണ് റാഫേല്‍ കരാര്‍, കോണ്‍ഗ്രസ്സോ ബിജെപിയോ കളവ് പറയുന്നതാരാണ്?  

അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി തുടങ്ങുക 
ഫ്രാന്‍സുമായുള്ള റാഫേല്‍ കരാറാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ അഴിമതിയുടെ ഏറ്റവും വലിയ തെളിവായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. എങ്ങനെയാണ് ഈ വിവാദം ഉണ്ടായത്? ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത എന്തു രഹസ്യമാണ് ഈ ഇടപാടിലുളളത് ?

കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയോടെ ഫ്രാന്‍സുമായുള്ള റാഫേല്‍ കരാര്‍ വിവാദമായിരിക്കുയാണ്. മോഡി സര്‍ക്കാരിന്റെ അഴിമതിയുടെ പ്രതീകമായി കോണ്‍ഗ്രസ് ഇതിനെ ഉയര്‍ത്തി കാട്ടുന്നു. ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താത്തത് കരാറില്‍ ഒളിച്ചുവെയ്ക്കാന്‍ ചിലത് ഉള്ളതുകൊണ്ടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ ഫ്രാന്‍സുമായുള്ള നേരത്തെ നിലവിലുള്ള കരാറാണ് ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തടസ്സമാകുന്നതെന്നതാണേ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്

കരാര്‍ മൂലം പ്രധാനമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിക്ക് 45,000 കോടി രൂപയുടെ നേട്ടമാണ് നേട്ടമാണുണ്ടായതെന്നാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്താണ് റാഫേല്‍ കരാര്‍? എന്താണ് അതിലെ ദുരൂഹതകള്‍?

ഫ്രഞ്ച് യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോ നിര്‍മ്മിക്കുന്ന രണ്ട് എഞ്ചിനുകളുള്ള യുദ്ധ വിമാനമാണ് റഫേല്‍. 2012 യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. അമേരിക്കയിലെയും യുറോപ്പിലെയും കമ്പനികളെ മറികടന്നാണ് ദസോയെ യുപിഎ തെരഞ്ഞെടുത്തത്. എകെ ആന്റണിയായിരുന്നു അന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

126 റഫേല്‍ വിമാനങ്ങള്‍ വാങ്ങുകയും അതിന്റെ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കുകയും ചെയ്യാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ ശ്രമം. ഇതില്‍ പൂര്‍ണ നിര്‍മ്മിതമായ 18 വിമാനങ്ങളും 108 വിമാനങ്ങള്‍ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്സ് ലിമിറ്റഡില്‍ അന്തിമ നിര്‍മ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ വാങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇതില്‍നിന്നും പിന്നോക്കം പോയി.

2015 ല്‍ നരേന്ദ്ര മോഡിയുടെ പാരീസ് യാത്രയോടെയാണ് റഫേല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍വച്ചത്. യാതൊരു അറിയിപ്പും മുന്‍കൂട്ടി നല്‍കാതെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ 126 വിമാനങ്ങള്‍ എന്ന കരാറല്ല, മറിച്ച് 36 വിമാനങ്ങള്‍ വാങ്ങുന്ന പുതിയ കരാറിലേക്കാണ് മോഡി സര്‍ക്കാര്‍ നീങ്ങിയത്. പഴയ കരാറിന് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താല്‍ കരാറില്‍നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ കരാറില്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം എന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ ആശയം പരിഗണിച്ചിട്ടില്ല.

58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്.

എന്താണ് റാഫേല്‍ കരാര്‍, കോണ്‍ഗ്രസ്സോ ബിജെപിയോ കളവ് പറയുന്നതാരാണ്?  
മോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശനമാണ് കരാറില്‍ നിര്‍ണായകമായത്  

കരാര്‍ ഒപ്പുവെച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തി. നികുതി ദായകരുടെ പണം ഉപയോഗിച്ച് ചില താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു ആരോപണം.

യുദ്ധവിമാന നിര്‍മ്മാണ മേഖലയില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പാര്‍ട്നറായി തെരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ആരോപണം.

2012 ല്‍ യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് വ്യത്യസ്തമായി യുദ്ധവിമാനങ്ങള്‍ക്കുള്ള പണവും വളരെ കൂടുതലാണെന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.

ഈ ഉഭയകക്ഷി കരാര്‍ രഹസ്യ രേഖകളും വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളികളഞ്ഞത്. 2008 ല്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ട കരാറുമൂലമാണ് ഇടപാടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തതെന്നായിരുന്നു അവരുടെ നിലപാട്.

ഈ ഘട്ടത്തിലാണ് ഇന്ത്യാ ടുഡെയുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജ് ചെങ്കപ്പ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അഭിമുഖം നടത്തുന്നത്.

അതില്‍ കരാറിനെകുറിച്ചും അത് ഇന്ത്യയില്‍ ഉണ്ടാക്കുന്ന വിവാദത്തെ കുറിച്ചും ചോദ്യമുണ്ടായി. ഒരു ബിസിനസ്സ് കരാറായതുകൊണ്ട് സാധാരണ ഗതിയില്‍ വിശദാംശങ്ങള്‍ പുറത്തുവിടാറില്ലെന്നാണ് അദ്ദേഹം ആ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നുമാത്രമല്ല, ഇന്ത്യയ്ക്ക് കരാറിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് തോന്നുന്നെങ്കില്‍ അതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കരാറിലെ ദുരൂഹത സംബന്ധിച്ച് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ച് മണിക്കുറുകള്‍ കഴിയുമുമ്പുതന്നെ ഫ്രാന്‍സ് പ്രതികരണവുമായി രംഗത്തെത്തി. റാഫേല്‍ ഇടപാടുകള്‍ പരസ്യപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞുവെന്ന രാഹുലിന്റെ വാദത്തിനെതിരെയായിരുന്നു ഫ്രാന്‍സിന്റെ പ്രസ്താവന.

2008 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം ഇരുരാജ്യങ്ങളിലും സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും പ്രതിരോധ ഉത്പന്നങ്ങളെ സംബന്ധിച്ച വിശദാംശങ്ങളും പരസ്യപ്പെടുത്തരുതെന്ന് കരാറുണ്ടാക്കിട്ടുണ്ടെന്നുമാണ് ഫ്രാന്‍സിന്റെ പുതിയ പ്രസ്തവന.

ഫ്രഞ്ച് പ്രസിഡന്റിന്റെതില്‍നിന്നും വ്യത്യസ്തമായി നിലപാട് ഫ്രാന്‍സ് ഇപ്പോള്‍ എന്തുകൊണ്ട് സ്വീകരിച്ചുവെന്ന് വ്യക്തമല്ല. അതും ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി നിമിഷങ്ങള്‍ക്കകം. എന്തായാലും റാഫേല്‍ ഇടപാട് അടുത്ത തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരിക്കുമെന്നാണ് ഇപ്പോഴത്തെ ചൂടുപിടിച്ച വിവാദങ്ങള്‍ തെളിയിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018