National

കുടകിലും പ്രളയക്കെടുതി; 3500 പേരെ ഇന്ന് രക്ഷപ്പെടുത്തി 

കര്‍ണാടകത്തിലെ കുടക് ജില്ലയില്‍ പ്രളയക്കെടുതി തുടരുന്നു. ഇന്ന് 3500ലധികം പേരെയാണ് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും തുടര്‍ന്ന് ആറ് പേര്‍ മരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ടെലിഫോണില്‍ ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികള്‍ ആരാഞ്ഞു.

ജില്ലാ ഭരണകൂടം സൈന്യത്തോടൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുന്നുണ്ടെന്ന് കുമാരസ്വാമി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് ഏജന്‍സികളും 3500ലധികം പേരെ രക്ഷപ്പെടുത്തിയെന്നും കുമാരസ്വാമി അറിയിച്ചു.

ഇന്നലെ മുഖ്യമന്ത്രി കുടക് പ്രദേശത്തിന് മുകളിലൂടെ വ്യോമനിരീക്ഷണം നടത്തിയിരുന്നു. മടിക്കേരി, സോമവാര്‍പേട്ട്, സന്തിക്കൊപ്പ, മടപ്പുര, മുക്കോട്‌ലു എന്നിവിടങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷം. കുടകിന് പുറമേ മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നട ജില്ലയിലും സമീപ ജില്ലകളായ ഹാസന്‍, ചിക്കമംഗളൂരു എന്നിവിടങ്ങളിലും മഴ കനത്ത മഴ തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും. മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018