National

ഇന്ത്യ അമേരിക്ക സൈനിക സഹകരണം പുതിയ തലത്തിലേക്ക്, സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കരാര്‍ 

Hindustan Times
2+2 ചര്‍ച്ചയില്‍ പാക്ക് ഭീകരത, എച്ച്1ബി വിസ, വാണിജ്യം,സഹകരണം എന്നിവയും ചര്‍ച്ചയായി. 

സൈനിക രംഗത്തെ സഹകരണം വ്യാപിപ്പിക്കാനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. പ്രതിരോധ സൈനിക ആശയവിനിമയ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കമ്മ്യൂണിക്കേഷന്‍സ് കോപാറ്റിബിലിറ്റി ആന്റ് സെക്യുരിറ്റി എഗ്രിമെന്റ് -കോംകാസാ- കരാറില്‍ ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യുഎസ് വിദേശകാര്യ സെക്രട്ടറി മെക്കേല്‍ പോംപിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി നടത്തിയ 2+2 ചര്‍ച്ചയെ തുടര്‍ന്നാണ് കരാരില്‍ ഒപ്പുവെച്ചത്.

അമേരിക്ക വികസിപ്പിക്കുന്ന ഉന്നത സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താന്‍ പുതിയ കരാര്‍ കൊണ്ട് കഴിയുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇതുകൂടാതെ, 2+2 സംഭാഷണ ചര്‍ച്ചയില്‍ പാക്ക് ഭീകരത, എച്ച്1ബി വിസ തുടങ്ങിയ വിഷയങ്ങളും, വാണിജ്യം, സഹകരണംതുടങ്ങിയ മേഖലകളെക്കുറിച്ചും ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണത്തിന്റെ പുതുയുഗമാണെന്നാണ്‌ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചര്‍ച്ചയെപ്പറ്റി വിശദീകരിച്ചത്.

അഫ്ഗാന്‍, ഉത്തരകൊറിയ, തെക്കന്‍ ഏഷ്യ, ഇന്‍ഡോ പസഫിക്ക് മേഖലകള്‍ സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തെന്ന് പോംപിയോ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് എന്‍എസ്ജി(ന്യൂക്ലിയര്‍ സപ്‌ളയര്‍ ഗ്രൂപ്പില്‍)അംഗത്വം ലഭിക്കുന്നതിനു യോജിച്ചു പ്രവര്‍ത്തിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. 2019ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്തമായി സൈനികാഭ്യാസം നടത്താനും തീരുമാനിച്ചു.

ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ ഓഫീസും അമേരിക്കന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫീസും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കാനും തീരുമാനമായി.

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെപ്പറ്റിയും ഇരു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. സമാധാനം ഉറപ്പിക്കാന്‍ എല്ലാ മേഖലകളിലും സഹകരിക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

കോംകാസാ കരാറില്‍ ഒപ്പിടുന്നതോടു കൂടെ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുളള ഉപരോധത്തില്‍ നിന്ന് ഇളവ് ലഭിച്ചെക്കുമെന്നാണ് വിലയിരുത്തുന്നത്. റഷ്യയില്‍ നിന്ന് എസ്-400 മിസ്സെല്‍ വാങ്ങാന്‍ നേരത്തെ ഇന്ത്യ തീരുമാനിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018