National

ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായ ക്യാന്‍സര്‍ രോഗിക്ക് കോടതിയുടെ ആശ്വാസം, ഗര്‍ഭഛിദ്രത്തിന് അനുമതി 

അനുവദനീയമായ ഗര്‍ഭച്ഛിദ്രത്തിന്റെ നിയമപരിധി കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം കണക്കിലെടുത്ത് 24 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ നീക്കം ചെയ്യാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. അഞ്ച് വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം പിടിപ്പെട്ട കുട്ടി ചികിത്സയിലിരിക്കെയാണ് ബലാത്സംഗത്തിനിരയായത്.

ക്യാന്‍സറിന് ചികിത്സയിലിരിക്കെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 14 കാരിക്ക് നീതി നല്‍കി മുംബൈ ഹൈക്കോടതിയുടെ വിധി. പെണ്‍കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് 24 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ നീക്കം ചെയ്യാന്‍ കോടതി അനുമതി നല്‍കി. കുട്ടിക്ക് വിദഗധരായ ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു.

2010 ല്‍ പെണ്‍കുട്ടിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് രക്താര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കീമോതെറാപ്പി നടത്തി വരുന്നതിനിടെ മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. അപ്പോഴാണ് ഈ വര്‍ഷമാദ്യം തന്റെ സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് കുട്ടി വെളിപ്പെടുത്തുന്നത്. പഠനത്തിനായി വീട്ടിലെത്തുന്ന ആണ്‍സുഹൃത്ത് രണ്ട് തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

മൂന്ന് മാസം മുമ്പ് തനിക്ക് ഇതുവരെ ആര്‍ത്തവമായിട്ടില്ലെന്ന് പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ കീമോതെറാപ്പി ചെയ്യുന്നതിനാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമായിരിക്കാമെന്ന് പറഞ്ഞ് അമ്മ കാര്യം ഗൗനിച്ചില്ല. കീമോതെറാപ്പിക്കായി വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഐപിസി 376, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം ബലാത്സംഗ പ്രതിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

കീമോതെറാപ്പി ചികിത്സ ചെയ്യുന്നതിനാല്‍, ഗര്‍ഭധാരണം പെണ്‍കുട്ടിക്കും ഗര്‍ഭസ്ഥ ശിശുവിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ജീവന് തന്നെ ഭീഷണിയാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍, അനുവദനീയമായ ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരിധി കഴിഞ്ഞിരുന്നു.

മെഡിക്കല്‍ ടേര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട്(എംടിപി ആക്ട്) പ്രകാരം 20 ആഴ്ച വരെയുള്ള ഗര്‍ഭം നീക്കം ചെയ്യാനുള്ള അനുമതി മാത്രമാണുള്ളത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ കുടുംബം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും നിലക്കൊള്ളുന്ന മജ്‌ലിസിനെ സമീപിക്കുകയായിരുന്നു. ഈ സംഘടനയാണ് അഭിഭാഷകനായ കുല്‍ദീപ് നിക്രത്തിനെ സമീപിക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന്, അഭിഭാഷകന്റെ സഹായത്തോടെ സെപ്റ്റംബര്‍ 12ന് ഇവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

എംടിപി ആക്ടിന്റെ മൂന്നാം വകുപ്പ് അനുസരിച്ച്, 12 ആഴ്ച വരെയുള്ള ഭ്രൂണത്തെ നീക്കുന്നതിന് ഒരു ഡോക്ടറിന്റെ വിദഗ്ധാഭിപ്രായമാണ് വേണ്ടത്. 12 മുതല്‍ 20 ആഴ്ച വരെയുള്ളതാണെങ്കില്‍, രണ്ട് ഡോക്ടര്‍മാരുടെ സമ്മതപത്രവും ആവശ്യമാണ്. അതും ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ആരോഗ്യനില മോശമാണെങ്കില്‍ മാത്രമാണ് അനുമതി നല്‍കുക. -അഭിഭാഷകന്‍ പറയുന്നു.

കീമോതെറാപ്പി ചെയ്തിരുന്നപ്പോഴും പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നു. എന്നാല്‍, ബലാത്സംഗ വാര്‍ത്ത പുറത്തു വന്നതിന് ശേഷം കുട്ടി പഠനവും നിര്‍ത്തി.

ഈ കേസില്‍, ഗര്‍ഭച്ഛിദ്രത്തിന് നിയമം അനുവദിക്കുന്നില്ല. എന്നാല്‍ വകുപ്പ് എംടിപി ആക്ടിന്റെ അഞ്ചാം വകുപ്പ് പ്രകാരം അമ്മയുടെ ആരോഗ്യനില പെട്ടെന്ന് അപകടനിലയിലായാല്‍ കോടതിയെ സമീപിക്കാവുന്നതാണ്. ജീവന് ഭീഷണിയാകുന്നത് മാനസികാരോഗ്യ നിലയെയും ബാധിക്കും. അതിനാല്‍, ജീവിക്കാനുള്ള അവകാശം അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 നെ എംടിപിയുടെ അഞ്ചാം വകുപ്പുമായി കൂട്ടി വായിക്കാവുന്നതാണ്.
കുല്‍ദീപ് നിക്രം 

ഗൈനക്കോളജിസ്റ്റ്, മനശാസ്ത്ര വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് ഭ്രൂണം നീക്കം ചെയ്യാനും പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കുമായി നിയോഗിച്ചിരിക്കുന്നത്. ജസ്റ്റിസ് എഎസ് ഓക, ജസ്റ്റിസ് എംഎസ് സൊനക് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അപൂര്‍വ്വ സംഭവമെന്ന നിലയ്ക്കാണ് കോടതി ഈ കേസ് പരിഗണിച്ചത്. നിയമത്തിന്റെ ആനുകൂല്യത്തില്‍ തന്നെയാണ് വിധിയെന്നും കുട്ടിക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു. തുടര്‍ന്നുള്ള ചികിത്സയ്ക്കും പെണ്‍കുട്ടിയുടെ പഠന ചെലവിനും മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ സമീപിക്കാനും കോടതി മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018