National

രൂപയുടെ മൂല്യതകര്‍ച്ച നേരിടാന്‍ അഞ്ചിന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; ഇറക്കുമതിക്ക് നിയന്ത്രണം; പ്രധാനമന്ത്രിയുടെ സാമ്പത്തിക വിശകലന യോഗം ഇന്ന്

രൂപയുടെ മൂല്യത്തകര്‍ച്ചയും വര്‍ധിച്ച വരുന്ന ധനകമ്മിയും അടക്കമുളള കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടക്കും.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത്പട്ടേല്‍, എന്നിവരുമായി മോഡി ഇന്നലെ ചര്‍ചര്‍ച്ച നടത്തിയിരുന്നു.

രൂപയുടെ മൂല്യതകര്‍ച്ചയും ഇന്ധനവില വര്‍ധനയുമാണ് യോഗത്തിലെ പ്രധാന അജണ്ട. വിദേശ വ്യാപാര കമ്മിയും യോഗം ചര്‍ച്ച ചെയ്യും.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ധനകമ്മി കുറക്കാനുളള അഞ്ച് തീരുമാനങ്ങളാണ് കൈകൊണ്ടത്. ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള തീരുമാനമാണ് ഇതില്‍ പ്രധാനം. അവശ്യവസ്തുക്കള്‍ ഒഴികെയുളള സാധനങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഒപ്പം കയറ്റുമതി വര്‍ധിപ്പിക്കാനുളള നടപടികളും സ്വീകരിക്കും.

ഉത്പാദന നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഒരു വര്‍ഷ കാലാവധിയില്‍ വിദേശ വായ്പ സ്വീകരിക്കാം. നേരത്തെ മൂന്ന് വര്‍ഷ കാലാവധിയുളള വായ്പകള്‍ വാങ്ങാന്‍ മാത്രമായിരുന്നു അനുമതി. മസാല ബോണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി എടുത്ത് കളയും.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തിയതും ഉയര്‍ന്ന ധനകമ്മിയുമാണ് യോഗം വിളിക്കാനുളള പ്രധാന കാരണം. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാനുളള വിശദ പരിശോധന ഇന്നത്തെ യോഗത്തിലുണ്ടാകും.

വിവിധ മന്ത്രാലയ സെക്രട്ടറിമായും സാമ്പത്തിക വിദഗ്ധരും ഇന്നത്തെ യോഗത്തിലുണ്ടാകും എന്നാണ് വിവരം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018