National

ബാലറ്റ് പെട്ടി തട്ടിയെടുക്കാന്‍ എബിവിപിയുടെ ശ്രമം; ജെഎന്‍യുവില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു 

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാലറ്റ് പെട്ടി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചത് എന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

എബിവിപി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ വോട്ടെണ്ണല്‍ തുടങ്ങിയതാണ് പ്രകോപനത്തിന് കാരണം. പലതവണ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഏജന്റിനെ അയക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എബിവിപി അയച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഏജന്റിനെ ഉളൡ കയറ്റണമെന്നാവശ്യപ്പട്ട് പ്രവര്‍ത്തകര്‍ ബഹളം വക്കുകയും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അധിക്രമിച്ച് കയറുകയും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളെയടക്കം കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ഫലം പുറത്ത് വന്നപ്പോള്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിലും, ലൈഫ് സയന്‍സിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് എബിവിപി വോട്ടെണ്ണല്‍ തടസപ്പെടുത്തിയതെന്നാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ വാദം.

ഇത്തവണ 68 ശതമാനം പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഐസ, എസ്എഫ്‌ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവര്‍ ഒറ്റക്കെട്ടായാണ് മത്സരിച്ചിരിക്കന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018