National

വാഹനമോഷ്ടാക്കളെന്ന് സംശയം, മണിപ്പൂരില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു 

മണിപ്പൂരിലെ ഗുവാഹത്തിയില്‍ യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. വാഹന മോഷ്ടാക്കള്‍ എന്നാരോപിച്ചാണ് എംബിഎ വിദ്യാര്‍ത്ഥിയായ ഫാറൂഖ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മണിപ്പൂര്‍ ഇംഫാല്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് ഫാറൂഖ് ഖാനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പിന്നീട് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആക്രമത്തില്‍ സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഇരുചക്രവാഹനം മോഷ്ടിക്കുന്നതിനിടയിലാണ് ഫാറുഖ് ഖാനെയും സുഹൃത്തിനെയും പിടികൂടിയതെന്നാണ് ഗ്രാമവാസികളുടെ ആരോപണം. സംഭവത്തില്‍ ഉള്‍പ്പെട്ട പതിമൂന്ന പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

യുവാവ് നിരപരാധിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു.

സംഭവത്തില്‍ മണിപ്പൂര്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു മാസം മുന്‍പ് കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമെന്നാരോപിച്ച രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018