National

തെലങ്കാനയില്‍ ദുരഭിമാനക്കൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു; പിന്നില്‍ യുവതിയുടെ പിതാവെന്ന് ആരോപണം

പ്രണയുടെയും അമൃതയുടെയും പ്രണയ വിവാഹത്തെ അമൃതയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പ്രണയിയെ കൊന്നുകളയുമെന്ന് യുവതിയുടെ വീട്ടുകാര്‍ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് പ്രണയുടെ കുടുംബം പറയുന്നു.

പ്രണയുടെ പിതാവ് ബാലസ്വാമി മകന്റെ മൃതദേഹത്തിന് അരികില്‍ നിന്നും മാറിയിട്ടില്ല. ദളിത് ക്രിസ്ത്യനായതിന്റെ പേരില്‍ നടുറോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ മകന്റെ വിയോഗം ഇതുവരെ കുടുംബം ഉള്‍ക്കൊണ്ടിട്ടില്ല.

‘എന്തിനാണ് നിങ്ങള്‍ എന്റെ മകനെ കൊന്നത്? നിങ്ങളുടെ മകളെ വേണമെങ്കില്‍ തിരികെ കൊണ്ടുപോകാമായിരുന്നല്ലോ. നിങ്ങള്‍ അവനെ ചതിച്ച്, കൊന്നു കളഞ്ഞു.’

ബാലസ്വാമി തുടര്‍ച്ചയായി ഇത് തന്നെ പറഞ്ഞുക്കൊണ്ടേയിരിക്കുകയാണ്. പ്രണയുടെ അമ്മ പ്രേമലതയും മൃതദേഹത്തിനരികില്‍ തന്നെയുണ്ട്.

നടുറോഡില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ടാണ് പ്രണയിയെ വെട്ടിക്കൊലപ്പെടുത്തിയത്. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ഭാര്യ അമൃതയുമായി പുറത്തിറങ്ങിയപ്പോള്‍ ആയുധവുമായെത്തിയ ഒരാള്‍ പിന്നില്‍ നിന്നും വെട്ടുകയായിരുന്നു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് സംഭവം.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെട്ടേറ്റ് വീണ പ്രണയിയെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നുണ്ട്.

പ്രണയിയെ കൊന്നുകളയുമെന്ന് നേരത്തെ അമൃതയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രണയുടെ ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് അമൃതയുടെ പിതാവ് മാരുതി റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രണയുടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

പ്രണയ്-അമൃത വിവാഹ ചിത്രം 
പ്രണയ്-അമൃത വിവാഹ ചിത്രം 

2018 ജനുവരിയില്‍ ഹൈദരാബാദിലെ ആര്യ സമാജത്തില്‍ വെച്ചായിരുന്നു പ്രണയുടെയും അമൃതയുടെയും വിവാഹം. പ്രണയ് ദളിത് ക്രിസ്ത്യന്‍ കുടുംബത്തില്‍പ്പെട്ടയാളാണ്. അമൃത വൈശ്യവിഭാഗത്തിലും. മകന്‍ യുവതിയെ വിവാഹം ചെയ്യുന്നതിനെ പ്രണയുടെ കുടുംബം ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഇരുവരുടെയും പ്രണയത്തെ അവര്‍ അംഗീകരിച്ചു.

തെലങ്കാനയിലെ സ്‌കൂളില്‍ പ്രണയിയുടെ ജൂനിയറായിരുന്നു അമൃത. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പ്രണയ് അമൃതയെ വിവാഹം ചെയ്യുന്നത്. ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ പഠിക്കുകയാണ് അമൃത.

അമൃതയുടെ വീട്ടുകാര്‍ ഒരു ദളിത് യുവാവിനെ വിവാഹം ചെയ്തത് അംഗീകരിച്ചിരുന്നില്ലെന്ന് പ്രണയുടെ സുഹൃത്ത് പറയുന്നു.

ഏകമകളായ അമൃതയുടെ പേരില്‍ സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. പ്രണയുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ അവളുടെ അച്ഛന്റെ സഹോദരനും മറ്റൊരു ബന്ധുവും കൂടി അവളെ അടിക്കുകയും ആറ് മാസത്തോളം വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു.
സിദ്ധാര്‍ത്ഥ്, പ്രണയുടെ സുഹൃത്ത് 

അമൃതയുടെ പിതാവ് മാരുതി റാവു നഗരത്തിലെ സമ്പന്നനായ ബിസിനസുകാരനാണ്.

തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ അമൃത. കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത് കണ്ട ഞെട്ടലില്‍ നിന്നും ഇതുവരെ പെണ്‍കുട്ടി മോചിതയായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രണയ് മരിച്ച വിവരം പൊലീസ് ഇന്നാണ് യുവതിയെ അറിയിച്ചത്. 21 കാരിയായ അമൃത മൂന്ന് മാസം ഗര്‍ഭിണിയാണ്.

കൊലപാതകത്തില്‍ ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകളും രംഗത്ത് എത്തി. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018